Local NewsNews

ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പുറപ്പെട്ടു.

ഈ മാസം 29 വരെയുള്ള തുടർചികിത്സയ്ക്കായാണ് പോയിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) ചികിത്സയ്ക്കായി അമേരിക്കയിലേക്ക് (United States Of America) പുറപ്പെട്ടു. പുലർച്ചെ 4.40ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്. ഭാര്യ കമല, പേഴ്സണൽ അസിസ്റ്റന്‍റ് സുനീഷ് എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ യാത്ര. അമേരിക്കയിൽ മൂന്നാഴ്ചയിലേറെ നീണ്ടുനിൽക്കുന്ന ചികിത്സയ്ക്കായാണ് മുഖ്യമന്ത്രി യാത്ര തിരിച്ചിരിക്കുന്നത്. ഈ മാസം 29 വരെയാണ് മുഖ്യമന്ത്രി അമേരിക്കയിൽ തുടരുകയെന്നാണ് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും സംസ്ഥാന സർക്കാർ വഹിക്കും.

മന്ത്രിസഭയിലെ ആർക്കും പകരം ചുമതല നൽകിയിട്ടില്ല. ക്യാബിനറ്റ് യോഗത്തിൽ അടക്കം മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും. പതിവ് പോലെ ബുധനാഴ്ചകളിൽ തന്നെ മന്ത്രിസഭ ചേരും. നേരത്തെ 2018ലും മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിൽ പോയിരുന്നു. അന്നും ചുമതല മറ്റാർക്കും കൈമാറിയിരുന്നില്ല.

യാത്ര പോകുന്ന വിവരം ഇന്നലെ ഫോണിൽ ഗവർണ്ണറേ വിളിച്ച് മുഖ്യമന്ത്രി അറിയിച്ചിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രി വീണ്ടും തുടർചികിത്സക്ക് വേണ്ടി വിദേശത്തേക്ക് പോകുന്നത്. മിനിസോട്ടയിലെ (Minesota) മായോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. തുടർ ചികിത്സയ്ക്കായി നേരത്തെ തന്നെ അദ്ദേഹം അമേരിക്കയിലേക്ക് പോകേണ്ടിയിരുന്നതാണെങ്കിലും കൊവിഡ് സാഹചര്യവും മറ്റും കണക്കിലെടുത്ത് യാത്ര മാറ്റിവയ്ക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button