Local NewsNews

എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകളിൽ മാറ്റമില്ല.

10,11,12, ക്ലാസുകൾ സ്കൂളിൽ തന്നെ നടക്കും ,ഒൻപത് വരെയുള്ള വിദ്യാർഥികൾക്ക് വീണ്ടും ഓൺലൈനാക്കി.

സംസ്ഥാനത്തെ എസ് എസ് എല്‍ സി പ്ലസ് ടു പരീക്ഷകളില്‍ മാറ്റമില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷകള്‍ മുന്‍പ് നിശ്ചയിച്ച തീയതികളില്‍ തന്നെ നടത്താനാണ് നിലവിലെ തീരുമാനമെന്നും 10,11,12 ക്ലാസുകള്‍ സ്കൂളുകളില്‍ തന്നെ തുടരുന്ന സാഹചര്യത്തില്‍ ഇപ്പോഴുള്ള കൊവിഡ് മാര്‍ഗരേഖാ നിര്‍ദ്ദേശങ്ങള്‍ പരിഷ്‌കരിക്കുമെന്നും മന്ത്രി അറിയിച്ചു.

തിങ്കളാഴ്ച ഉന്നതതല യോഗം ചേര്‍ന്ന് 10,11,12 ക്ലാസുകള്‍ക്ക് വേണ്ട കോവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളും ഇനി സ്‌കൂള്‍ തുറക്കുമ്പോൾ വേണ്ട തയാറെടുപ്പുകളും ചര്‍ച്ച ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് വരുന്നത് തടയാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് ക്ലാസുകള്‍ ഓണ്‍ലൈനാക്കുന്നത്. വിക്റ്റേഴ്സ് ചാനല്‍ വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ പുതിയ ടൈംബിളനുസരിച്ച്‌ നടത്തും. ഇതിനായി ടൈം ടേബിള്‍ പുനക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു .

അണ്‍ എയ്ഡഡ്, സിബിഎസ് ഇ ഉള്‍പ്പെടെയുള്ള കേരളത്തിലെ എല്ലാ മേഖലകള്‍ക്കും സ്കൂളുകള്‍ അടക്കുന്നത് ബാധകമാണ്. സ്‌കൂള്‍ അടയ്ക്കേണ്ട എന്ന നിര്‍ദേശം വിദഗ്ധരില്‍ പലരും മുന്നോട്ട് വെച്ചിരിന്നു.എന്നാല്‍ ഒരു പരീക്ഷണത്തിന് ഇല്ലെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും മന്ത്രി വിശദീകരിച്ചു. വിദ്യാര്‍ഥികളുടെ വാക്സിനേഷന്‍ പകുതിയോളം പൂര്‍ത്തിയായെന്നും വാക്‌സിൻ സ്വീകരിക്കാത്ത കുട്ടികൾക്ക് സ്കൂളുകളില്‍ വെച്ച്‌ തന്നെ വളരെ വേഗത്തില്‍ വാക്‌സിൻ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button