InvestigationNational NewsNews

യു പി സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബി ജെ പി;

യോഗി ആദിത്യനാഥ് ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും.

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്പുരിൽ മത്സരിക്കും. ഇന്ന് ഉച്ചയോടെ ബി ജെ പി പുറത്തുവിട്ട ആദ്യ സ്ഥാനാർഥി പട്ടികയിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലം ഏതെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കിയത്.

ആദ്യമായിട്ടാണ് യോഗി ആദ്യത്യനാഥ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അയോധ്യ, മഥുര എന്നീ ക്ഷേത്രനഗങ്ങളിൽ യോഗി മത്സരിക്കുമെന്ന റിപ്പോർട്ടുകൾ മുൻപ് പുറത്തുവന്നിരുന്നു.എന്നാൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യോഗി അഞ്ച് തവണ വിജയിച്ച ഗൊരഖ്പുരിൽ തന്നെ അദ്ദേഹത്തെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചു.

ഫെബ്രുവരി പത്ത് മുതൽ 7 ഘട്ടങ്ങളിലായി യു പി തെരഞ്ഞെടുപ്പ്.മാർച്ച് മൂന്നിനാണ് ഗൊരഖ്പുരിൽ വോട്ടെടുപ്പ്.മാർച്ച് പത്തിനാണ് വേട്ടെണ്ണൽ.ഒന്നാം ഘട്ടത്തിൽ 58ൽ 57 സീറ്റുകളിലേക്കും രണ്ടാം ഘട്ടത്തിൽ 55ൽ 48 സീറ്റുകളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഉത്തർപ്രദേശ് ബിജെപിയുടെ ചുമതലയുള്ള ധർമേന്ദ്ര പ്രധാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സിറാത്തുവിൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.അഞ്ച് വർഷത്തെ ഭരണത്തിൽ യുപിയെ കലാപരഹിതമാക്കുമെന്ന വാഗ്ദാനമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടപ്പാക്കിയതെന്ന് ധർമേന്ദ്ര പ്രധാൻ കൂട്ടിച്ചേർത്തു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button