National NewsNews

രണ്ട് യുപി മുൻ മന്ത്രിമാർ അഖിലേഷ് യാദവിനൊപ്പം ചേർന്നു.

നേരത്തെ ബിഎസ്‌പിയിൽ നിന്ന് ഒബിസി നേതാവായ സ്വാമി പ്രസാദ് മൗര്യ ചൊവ്വാഴ്ച രാജിവച്ചിരുന്നു.

ഉത്തർപ്രദേശിലെ മുൻ മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യയും ധരം സിംഗ് സൈനിയും – ബി ജെ പിയിൽ നിന്നും രാജിവച്ച് പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിൽ സമാജ്‌വാദി പാർട്ടിയിൽ ചേർന്നു.മറ്റ് അഞ്ച് ബിജെപി എംഎൽഎമാരായ റോഷൻലാൽ വർമ, ബ്രിജേഷ് പ്രജാപ്തി, മുകേഷ് വർമ, വിനയ് ശാക്യ, ഭഗവതി സാഗർ എന്നിവരും ഭരണകക്ഷിയുമായി സഖ്യത്തിലേർപ്പെട്ടിരിക്കുന്ന അപ്നാദളിന്റെ ചൗധരി അമർ സിംഗ് എന്നിവരും ഇന്ന് സമാജ്‌വാദി പാർട്ടിയിൽ ചേർന്നു.

രാജ്യത്തെയും സംസ്ഥാനത്തെയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ബി.ജെ.പി ജനങ്ങളെ ചൂഷണം ചെയ്യുകയാണ് അത് ഇല്ലാതാക്കണമെന്നും ഉത്തർപ്രദേശ് ചൂഷണത്തിൽ നിന്ന് മോചിതരാകണമെന്നും സ്വാമി പ്രസാദ് മൗര്യ പറഞ്ഞു.ഭഗവതി സാഗർ, ബ്രിജേഷ് പ്രജാപതി, റൗഷൻ ലാൽ വർമ എന്നിവരാണ് അദ്ദേഹത്തോടൊപ്പം ഇറങ്ങിപ്പോയ എംഎൽഎമാരാണ്.

ബി ജെ പി യിൽ നിന്നും ഇറങ്ങിപ്പോയ എല്ലാവരും ഒബിസിയുടെയോ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയോ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയവരാണ് .അപ്പോഴെല്ലാം യോഗി ആദിത്യനാഥ് ഭരണകൂടം അത് അവഗണിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button