Sports

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര 2-1ന് ദക്ഷിണാഫ്രിക്ക നേടി.

മൂന്നാം ടെസ്റ്റിൽ 7 വിക്കറ്റിനിനാണ് ദക്ഷിണാഫ്രിക്കൻ ജയം.

കേപ്‌ടൗണിൽ (CapeTown) നടന്ന നിർണായക മൂന്നാം ടെസ്റ്റിൽ 7 വിക്കറ്റിന് വിജയിച്ച് ഇന്ത്യയ്‌ക്കെതിരായ (India) മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1ന് ദക്ഷിണാഫ്രിക്ക (South Africa) സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ ഇതുവരെ ഒരു ടെസ്റ്റ് പരമ്പര നേടിയിട്ടില്ല. 82 റൺസെടുത്ത കീഗൻ പീറ്റേഴ്‌സണാണ് (Keegan Petersen) ദക്ഷിണാഫ്രിക്കയുടെ വിജയശില്പി. ഒന്നാം ഇന്നിങ്സിൽ 72 റൺസെടുത്ത പീറ്റേഴ്സൺ തന്നെയാണ് കളിയിലെ താരം. ഇന്ത്യക്ക് വേണ്ടി രണ്ടാം ഇന്നിങ്സിൽ ഋഷഭ് പന്ത് (Rishab Pant) സെഞ്ച്വറി നേടിയിരുന്നു.

ആദ്യ ഇന്നിങ്സിൽ 13 റൺസിന്റെ ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 198 റണ്സിന് എല്ലാവരും പുറത്താക്കുകയായിരുന്നു. 212 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ദക്ഷിണാഫ്രിക്ക നാലാം ദിവസം 3 വിക്കറ്റ് നഷ്ടത്തിൽ വിജയം നേടി. ആദ്യ ടെസ്റ്റിൽ 113 റൺസിന്റെ തോൽവി വഴങ്ങിയതിന് ശേഷമാണ് അടുത്ത 2 ടെസ്റ്റുകളും വിജയിച്ച് ദക്ഷിണാഫ്രിക്കയുടെ തിരിച്ചുവരവ്. രണ്ടാം ടെസ്റ്റും 7 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്.

കീഗൻ പീറ്റേഴ്‌സണാണ് ടൂർണമെന്റിലെ താരം. സീരിസിലുടനീളം 276 റൺസെടുത്ത പീറ്റേഴ്‌സൺ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.പരമ്പരയിൽ ഇനി 3 ഏകദിന മത്സരങ്ങളുമുണ്ട്. ആദ്യ മത്സരം ജനുവരി 19ന് പാളിൽ (Paarl) അരങ്ങേറും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button