International NewsNews

കോവിഡ് ചികിത്സയ്ക്കുള്ള 2 പുതിയ മരുന്നുകൾക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം.

ഓമിക്രോൺ വേരിയന്റിനെതിരെ ഗ്ലാക്സോ, വീർ ബിയോടെക്നോളജി എന്നീ കമ്പനികൾ വികസിപ്പിച്ച മോണോക്ലോണൽ ആന്റിബോഡിയും ലോകാരോഗ്യ സംഘടന അംഗീകരിച്ചു.

എലി ലില്ലി ആൻഡ് കമ്പനിയുടെ (Eli Lilly & Co) റ്യുമറ്റോയ്ഡ് ആർത്രൈറ്റിസ് (Rheumatoid Arthritis) എന്ന മരുന്നും ഗ്ലാക്സോസ്മിത്ത്ക്ലൈൻ പിഎൽസിയുടെ (GlaxoSmithKline Plc) മോണോക്ലോണൽ ആന്റിബോഡിക്കും ( Monoclonal Antibody) ലോകാരോഗ്യ സംഘടനയുടെ (World Health Organisation) അംഗീകാരം. കോർട്ടികോസ്റ്റീറോയിഡുകളുമായി (Corticosteroids) സംയോജിപ്പിച്ചാൽ ലില്ലിയുടെ ബാരിസിറ്റിനിബിന് ( Baricitinib) അതിജീവന ശേഷി മെച്ചപ്പെടുത്താനും വെന്റിലേറ്ററിന്റെ ആവശ്യകത കുറയ്ക്കാനും കഴിയുമെന്നതിന് തെളിവുകളുണ്ടെന്ന് ലോകാരോഗ്യ സംഘടന പ്രസ്താവനയിൽ പറഞ്ഞു. JAK ഇൻഹിബിറ്ററുകൾ (JAK inhibitors) എന്നറിയപ്പെടുന്ന അതേ ക്ലാസിലെ മറ്റ് രണ്ട് മരുന്നുകൾ കോവിഡിന് ഉപയോഗിക്കരുതെന്നും ലോകാരോഗ്യ സംഘടന ഏർപ്പെടുത്തിയ ഏജൻസി അറിയിച്ചു.

കഴിഞ്ഞ മേയിൽ യുഎസും (United States) യൂറോപ്യൻ യൂണിയൻ (European Union) ഏജൻസികളുമാണ് ബാരിസിറ്റിനിബിനിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്. ഫൈസർ ഐഎൻസി (Pfizer Inc),മെർക് & കോ (Merck & Co.) എന്നീ കമ്പനികൾ വികസിപ്പിച്ച ആൻറിവൈറൽ ഗുളികകൾ സമയബന്ധിതമായി പരിഗണിക്കാത്തതിന് ചില ശാസ്ത്രജ്ഞർ ജനീവ ആസ്ഥാനമായുള്ള ഈ ഏജൻസിയെ വിമർശിച്ചു. ഓമിക്രോൺ (Omicron) വേരിയന്റിനെതിരെ ഗ്ലാക്സോ (Glaxo), വീർ ബിയോടെക്നോളജി (Vir Biotechnology Inc) എന്നീ കമ്പനികൾ വികസിപ്പിച്ച മോണോക്ലോണൽ ആന്റിബോഡിയും (Monoclonal Antibody) ലോകാരോഗ്യ സംഘടന അംഗീകരിച്ചു.കഠിനമായ രോഗാവാസ്ത ഇല്ലെങ്കിലും ആശുപത്രി പ്രവേശനം ആവശ്യമായി വരുന്ന രോഗികൾക്കാണ് ഈ മരുന്ന് നിർദേശിക്കുന്നത്. യുഎസും യുകെയും കഴിഞ്ഞ വർഷം ഈ മരുന്നുകൾക്ക് അംഗീകാരം നൽകിയിരുന്നു.

ദരിദ്ര രാജ്യങ്ങളിൽ ഈ മരുന്ന് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നത് ഗവൺമെന്റുകൾ ഉറപ്പുവരുതണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button