Local NewsNews

സംസ്ഥാനത്ത് കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ.

രണ്ടാഴ്ചത്തേക്ക് സ്കൂളുകൾ അടച്ചിടും.

സംസ്ഥാനത്ത് പുതിയ കോവിഡ് (Covid 19) നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് സർക്കാർ. സ്കൂളുകളിൽ ഒന്ന് മുതൽ ഒമ്പതാം ക്ലാസ് വരെ വീണ്ടും അടച്ചിടാൻ തീരുമാനിച്ചു. ഓൺലൈൻ ക്ലാസുകൾ ആയിരിക്കും ഇനി ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് നൽകുക. രാത്രികാല കർഫ്യുവും വാരാന്ത്യ നിയന്ത്രണങ്ങളും തൽക്കാലം ഉണ്ടാവില്ല. ജനുവരി 21 മുതൽ രണ്ടാഴ്ചത്തേക്ക് ആണ് സ്കൂളുകൾ അടച്ചിടുന്നത്.

സർക്കാർ പരിപാടികൾ പരമാവധി ഓൺലൈൻ ആക്കാനും തീരുമാനിച്ചു. കോവിഡ് വ്യാപിക്കുന്ന സാഹചര്യമുണ്ടായാൽ ഏത് സ്ഥാപനങ്ങളും അടച്ചിടാമെന്നും സർക്കാർ അറിയിച്ചു. സാഹചര്യത്തിനനുസരിച്ച് സ്ഥാപനങ്ങളിലെ മേലധികാരികൾക്ക് തീരുമാനങ്ങൾ എടുക്കാം. മറ്റ് മേഖലകളിലും നിയന്ത്രണങ്ങൾ ഉണ്ടായേക്കും. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനങ്ങൾ ആയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button