National NewsNews

ഹരിദ്വാർ വിദ്വേഷ പ്രസംഗം നടത്തിയവർ അറസ്റ്റിൽ.

ഹരിദ്വാർ വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലാവുന്ന ആദ്യ പ്രതിയാണ് ജിതേന്ദ്ര നാരായൺ സിംഗ് ത്യാഗി.

ഹരിദ്വാർ വിദ്വേഷ പ്രസംഗ കേസിൽ പ്രതിയായ മതനേതാക്കളിൽ ജിതേന്ദ്ര നാരായൺ സിംഗ് ത്യാഗിയെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു . ധർമ്മ സൻസദിൽ മുസ്ലീങ്ങൾക്കെതിരെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയ വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായ ആദ്യ പ്രതിയാണ് മുമ്പ് വസീം റിസ്വി എന്നറിയപ്പെട്ടിരുന്ന ത്യാഗി.മറ്റു പ്രതികളായ യതി നരസിംഹാനന്ദിനും സാധ്വി അന്നപൂർണയ്ക്കും കോടതിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് പോലീസ് നോട്ടീസ് അയച്ചു.

ഉത്തർപ്രദേശ് ഷിയ സെൻട്രൽ വഖഫ് ബോർഡിന്റെ മുൻ ചെയർമാനായിരുന്ന വസീം റിസ്‌വി കഴിഞ്ഞ മാസം ഹിന്ദുമതം സ്വീകരിച്ച് ജിതേന്ദ്ര സിംഗ് നാരായൺ ത്യാഗിയുടെ പേര് സ്വീകരിച്ചു. വിവാദ പരാമർശങ്ങൾക്ക് പേരുകേട്ട ഗാസിയാബാദിലെ ദസ്നാദേവി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ നരസിംഹാനന്ദാണ് ചടങ്ങ് സംഘടിപ്പിച്ചത്.റൂർക്കിയിൽ വച്ചാണ് ത്യാഗിയെ അറസ്റ്റ് ചെയ്തതെന്ന് ഹരിദ്വാർ സീനിയർ പോലീസ് സൂപ്രണ്ട് യോഗേന്ദ്ര റാവത്ത് മധ്യമങ്ങളോട് പറഞ്ഞു.

നരസിംഹാനന്ദ്, ത്യാഗി, അന്നപൂർണ്ണ എന്നിവരുൾപ്പെടെ പത്തിലധികം പേർക്കെതിരെ പ്രസംഗക്കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട് . കേസിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് 10 ദിവസത്തിനകം സത്യവാങ്മൂലം സമർപ്പിക്കാൻ ഉത്തരാഖണ്ഡ് സർക്കാരിനോട് സുപ്രീം കോടതി ബുധനാഴ്ച നിർദ്ദേശിച്ചതിന് പിന്നാലെയാണ് കേസിലെ ആദ്യ അറസ്റ്റ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button