National News

കാലാവധി തിരുത്തി വാക്സിൻ ഉപയോഗം

സംഭവത്തിൽ പ്രതിഷേധിച്ചു ശാസ്ത്രജ്ഞർ

ഡൽഹി :വാക്സിനുകൾ അതിന്റെ യഥാർത്ഥ കാലാവധിക്ക് ശേഷവും ഉപയോഗിന്നതിനെതിരെ രൂക്ഷവിമർശനങ്ങൾ,ദി പ്രോബ് എന്ന മീഡിയ പ്ലാറ്റ് ഫോം വഴിയാണ് ശാസ്ത്രജ്ഞരും,ആരോഗ്യ പ്രവർത്തകരും സാധാരണക്കാരുമടങ്ങുന്ന വിഭാഗം ഇത്തരത്തിലുള്ള ആശങ്ക പങ്കുവെച്ചത്

കോവാക്സിന്റെ ഷെൽഫ്-ലൈഫ് കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട പഠനങ്ങളുടെ ഡാറ്റയും മറ്റ് റിപ്പോർട്ടുകളും പരസ്യമാക്കില്ലെന്ന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) ദി പ്രോബിനോട് പ്രതികരിച്ചു . കമ്പനി നടത്തുന്ന പഠനങ്ങളുമായി ബന്ധപ്പെട്ട ദി പ്രോബിന്റെ അന്വേഷണങ്ങളോട് ഭാരത് ബയോടെക്കും പ്രതികരിച്ചിരുന്നില്ല.

രാജ്യത്ത് 15 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിൻ അനുവദിച്ച സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള വിവരങ്ങൾകൂടെ പുറത്തു വരുന്നത്

15 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് എങ്ങനെയാണ് കോവാക്സിൻ ഡോസുകൾ നൽകുന്നത് എന്നതിനെക്കുറിച്ച് നിരവധി മാധ്യമ റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു ശേഷം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജനുവരി 3 ന് ഒരു പത്രക്കുറിപ്പും ഇതേസംബന്ധിച്ചു ഇറക്കുകയുണ്ടായി
‘കോവിഡ്-19: മിത്ത് വേഴ്സസ് ഫാക്‌ട്‌സ്’ എന്ന തലക്കെട്ടിലുള്ള പ്രസ്താവനയിൽ ഇന്ത്യയിൽ കാലഹരണപ്പെട്ട വാക്‌സിനുകൾ നൽകുന്നുണ്ടെന്ന മാധ്യമ റിപ്പോർട്ടുകൾ പൂർണമായും നിഷേധിച്ചിരുന്നു
ഇന്ത്യയുടെ ദേശീയ സ്ഥാപനമായ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ), കോവാക്‌സിൻ, കോവിഷീൽഡ് എന്നീ വാക്‌സിനുകളുടെ ഷെൽഫ് കാലാവധി യഥാക്രമം 12 മാസമായും 9 മാസമായും നീട്ടാൻ നേരത്തെ അനുമതി നൽകിയിരുന്നുവെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു
പത്രകുറിപ്പനുസരിച്ചു  2021 ഒക്ടോബർ 25-ന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനും ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റടും വാക്സിനുകളുടെ ഷെൽഫ് കാലാവധി നീട്ടുന്നതിന് അംഗീകാരം നൽകിയിരുന്നു കൊവാക്സിന്റെ നിലവിലെ കാലാവധിയിൽ നിന്ന് 9 മാസം മുതൽ 12 മാസം വരെ നീട്ടുന്നതിനും . അതുപോലെ, കൊവിഷീൽഡിന്റെ ഷെൽഫ് -ലൈഫ് കാലാവധി 6 മാസത്തിൽ നിന്ന് 9 മാസമായി വർധിപ്പിക്കാനും തീരുമാനിച്ചിരുന്നു

വാക്സിൻ നിർമ്മാതാക്കൾ നൽകിയ പഠന ഡാറ്റയുടെ സമഗ്രമായ വിശകലനത്തിന്റെയും പരിശോധനയുടെയും അടിസ്ഥാനത്തിലാണ് ദേശീയ റെഗുലേറ്റർ വാക്സിനുകളുടെ ഷെൽഫ് ലൈഫ് കാലാവധി നീട്ടിയതെന്നു മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിരുന്നു

എന്നാൽ വാക്സിനുകളുടെ ഷെൽഫ് -ലൈഫ് കാലാവധി നീട്ടുന്നതിന് സർക്കാർ സ്വീകരിച്ച നടപടിക്രമങ്ങൾ രാജ്യത്തുടനീളമുള്ള ശാസ്ത്രജ്ഞർ, ആരോഗ്യ പ്രവർത്തകർ, വാക്സിൻ ഡോസ് സ്വീകർത്താക്കൾ എന്നിവരിൽ നിന്ന് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

വാക്സിന്റ കാലാവധി കഴിഞ്ഞതിന് ശേഷമുള്ള തീയതി വർധിപ്പിക്കൽ ശെരിയല്ലെന്നും, ഫയലുകളിൽ കാലാവധി കൂട്ടുന്നതുകൊണ്ട് മാത്രം ഉൽപ്പന്നത്തിൽ വ്യത്യാസം വരുന്നില്ലയെന്നും , കാലാവധി കഴിഞ്ഞ വാക്സിൻ കുട്ടികളിൽ
പരീക്ഷിക്കുന്നത് ശെരിയല്ല തുടങ്ങി നിരവധി വിമർശനങ്ങളാണ് പൊതുജനത്തിനിടയിൽ നിന്നും ഉയരുന്നത്
കാലാവധിക്ക് ശേഷവും സുരക്ഷിതമല്ലാത്ത രീതിയിൽ സൂക്ഷിച്ചിരുന്ന വാക്സിനുകൾ ഒരിക്കലും കാലാവധി നീട്ടി കുട്ടികളിൽ വിതരണം ഉപയോഗിക്കരുത് എന്നും.ഇത് സംബന്ധിച്ച ആദ്യ പ്രതികരണം വരേണ്ടത് ആരോഗ്യ മന്ത്രാലയത്തിൽ നിന്നായിരുന്നു എന്നാൽ ആദ്യ പ്രതികരണം ഭാരത് ബയോടെക്കിന്റേതായിരുന്നു dr സുന്ദര രാമൻ പറയുന്നു.

കുപ്പികൾ വീണ്ടും ലേബൽ ചെയ്യുന്നതിന് മുമ്പും ശേഷവും വാക്സിനുകളുടെ ഗുണനിലവാരം ഏറ്റവും ഉയർന്ന നിലവാരത്തിൽ നിലനിർത്തുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാർ എന്ത് നടപടികളാണ് നടപ്പിലാക്കിയത്? ഓൾ ഇന്ത്യ പീപ്പിൾസ് സയൻസ് നെറ്റ്‌വർക്കിന്റെ (എഐപിഎസ്എൻ) ഹെൽത്ത് കോർഡിനേറ്റർ കൂടെയായ ഡോ. സുന്ദരരാമൻ ചോദിച്ചു

വാക്‌സിൻ കാലാവധി തീയതി നീട്ടുന്നതിലേക്ക് നയിച്ച പഠനങ്ങളെയും പരിശോധനകളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും പൊതുജനങൾക്കിടയിൽ പരസ്യപെടുത്താൻ ഭാരത് ബയോടെക്കും സർക്കാരും ഇടപെടേണ്ട സമയമാണിത്. കേവലമായ അവകാശവാദങ്ങൾക്കപ്പുറം വിഷയത്തെ സ്ഥിരീകരിക്കുന്ന തെളിവുകൾ കാലഘട്ടത്തിന്റെ അവശ്യകതകൂടെയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button