News

ഇന്ത്യയിൽ 2.47 ലക്ഷം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു , പോസിറ്റിവിറ്റി നിരക്ക് 13 ശതമാനം.

ഇന്ത്യയിൽ ഇന്ന് 2.47 ലക്ഷം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു .പുതിയ തരംഗത്തിലെ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണ് ഇത് .ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട 5,488 ഒമിക്രോൺ കേസുകൾ ഉൾപ്പടെ രാജ്യത്ത് 3.63 കോടി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു .രോഗം ബാധിച്ചതിൽ 3.08 ശതമാനം സജീവമായ കേസുകളാണ്, അതേസമയം കോവിഡ് ഭേദമായവരുടെ നിരക്ക് 95.59 ശതമാനമായി കുറഞ്ഞു.

കോവിഡ്-19 ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയിൽ പുതിയ 46,723 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു , 27 ശതമാനം കേസുകൾ വർധനയുണ്ടായി .മുഴുവൻ കേസുകളുടെ എണ്ണം 70 ലക്ഷത്തിന് മുകളിലാണ്. ഡൽഹിയിൽ 27,561 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

ബുധനാഴ്ച കേരളത്തിൽ 12,742 കേസുകൾ റിപ്പോർട്ട് ചെയ്തു . മൂന്ന് മാസത്തിന് ശേഷം കേരളത്തിൽ ആദ്യമായാണ് പുതിയ കേസുകൾ 10,000 കടക്കുന്നത് .മൂന്ന് മാസത്തിനുള്ളിൽ 23 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു . നിലവിൽ ഡെൽറ്റ വൈറസ് കേസുകളാണ് കൂടുതലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുമായി കോവിഡ് സാഹചര്യത്തെ കുറിച്ച് അവലോകന യോഗം നടത്തുമെന്ന് മാധ്യമങ്ങളെ അറിയിച്ചു . ഒരാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നടത്തുന്ന രണ്ടാമത്തെ അവലോകന യോഗമാണിത്. ജില്ലാ തലത്തിൽ മതിയായ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനും കൗമാരക്കാർക്കുള്ള വാക്‌സിനേഷൻ വേഗത്തിലാക്കുവാനും പ്രധാനമന്ത്രി ഞായറാഴ്ച പറഞ്ഞിരുന്നു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button