Local News

നടൻ ദിലീപിന്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് റെയ്‌ഡ്‌.

ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീട്ടിലും സിനിമ നിര്‍മാണ കമ്പനി ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്.

നടിയെ അക്രമിച്ച് (actress assault case) കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ (Dileep) വീട്ടിൽ ക്രൈംബ്രാഞ്ച് (Crime Branch) റെയിഡ്. ദിലീപിന്റെ ആലുവയിലെ വീടായ ‘പത്മസരോവരത്തിൽ’ വ്യാഴാഴ്ച രാവിലെയാണ് റെയ്ഡ് ആരംഭിച്ചത്. ദിലീപിന്റെ സിനിമാ നിർമാണ കമ്പനി ഓഫീസിലും സഹോദരൻ അനൂപിനെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.

കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പോലീസ് തുടരന്വേഷണം ആരംഭിച്ചിരുന്നു. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ (Balachandra Kumar) മൊഴിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം ആരംഭിച്ചത്. ക്രൈംബ്രാഞ്ച് എസ് പിയുടെ നേതൃത്വത്തിലാണ് ദിലീപിന്റെ വീട്ടിലെ പരിശോധന. കോടതി അനുമതിയോടെയാണ് പരിശോധന നടക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കൂടുതൽ പോലീസിനെയും വീടിനുമുന്നിൽ വിന്യസിച്ചിട്ടുണ്ട്.

എഫ്ഐആർ പ്രകാരം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന നടന്നത് ദിലീപിന്റെ ആലുവയിലെ വീടായ പദ്മസരോവരത്തിൽ വച്ചാണ്. ഇതേ തുടർന്നാണ് ഇവിടെ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്താൻ തീരുമാനിച്ചത്. ആദ്യം ക്രൈം ബ്രാഞ്ച് എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടുവളപ്പിൽ പ്രവേശിച്ചത്. പിന്നാലെ കൂടുതൽ പോലീസുകാർ വീടിനകത്തേക്ക് പ്രവേശിച്ചു. റൈഡ് നടക്കുന്ന സമയത്ത് ദിലീപിന്റെ സഹോദരി വീട്ടിലേക്ക് എത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button