National NewsNews

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച്‌ കോണ്‍​ഗ്രസ്.

ആദ്യ പട്ടികയില്‍ ഇടം പിടിച്ചത് 125 സ്ഥാനാർത്ഥികൾ .

ഉന്നാവ് പീഡനക്കേസിലെ ഇരയുടെ അമ്മ അടക്കം 125 സ്ഥാനാര്‍ഥികളെയാണ് ആദ്യഘട്ടത്തില്‍ യുപിയുടെ ചുമതയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പ്രഖ്യാപിച്ചത്. ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ട 125 പേരില്‍ 40 ശതമാനം സ്ത്രീകളാണ്. 40 ശതമാനം യുവാക്കളും. 125-ല്‍ 50 വനിതാ സ്ഥാനാര്‍ഥികളുണ്ട്.

ഇതൊരു ചരിത്രപരമായ നീക്കമാണെന്നും സംസ്ഥാനത്ത് പുതിയൊരു രാഷ്ട്രീയം ഉയര്‍ന്നുവരുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ 40 ശതമാനം സീറ്റുകളില്‍ വനിതകളെ സ്ഥാനാര്‍ഥികളാക്കുമെന്ന് പ്രിയങ്ക കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഓണറേറിയം ഉയര്‍ത്തുന്നതിനുള്ള പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ആശാ വര്‍ക്കര്‍ പൂനം പാണ്ഡെയും സ്ഥാനാര്‍ഥി പട്ടികയിലുണ്ടെന്ന് പ്രിയങ്ക പറഞ്ഞു.

ബിജെപി, എസ് പി, ബിഎസ്പി പാര്‍ട്ടികള്‍ക്ക് മുമ്പ് തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ പ്രചാരണത്തില്‍ കോണ്‍ഗ്രസ് ഒരുപടി മുന്നിട്ട് നില്‍ക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button