National News

അംബാനിയുടെ 25 കോടി രൂപ സംഭാവന എ.ബി. ബർദൻ നിരസിച്ചിരുന്നുവെന്ന് സിപിഐ നേതാവ് പന്യൻ രവീന്ദ്രൻ.

ഇടതുപക്ഷം കേന്ദ്രഭരണത്തിന് പിന്തുണ നൽകിയിരുന്ന ഒന്നാം യുപിഎ സർക്കാരിന്റെ സമയത്തായിരുന്ന സംഭവം.

മൻമോഹൻ സിങ്ങിന്റെ (Manmohan Singh) നേതൃത്വത്തിലുള്ള ഒന്നാം യുപിഎ(UPA) സർക്കാരിന്റെ സമയത്ത് അംബാനി (Ambani) സഹോദരന്മാരിൽ ഒരാൾ സിപിഐ (CPI) ക്ക് 25 കോടി രൂപയുടെ സംഭാവന വാഗ്ദാനം ചെയ്തിരുന്നെന് മുതിർന്ന സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ (Panyan Raveendran). എന്നാൽ അന്നത്തെ സിപിഐ പാർട്ടി ജനറൽ സെക്രട്ടറി എ.ബി. ബർധൻ (AB Bardhan) സംഭാവന നിരസിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. അംബാനി സഹോദരൻ അജോയ് ഭവനിലെ ബർദന്റെ ഓഫീസിൽ എത്തിയാണ് തുക വാഗ്‌ദാനം ചെയ്തതെന്നും ആ സമയത്ത് താൻ അവിടെയുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബർദനൊപ്പം ഏകദേശം 10 മിനിറ്റോളം ചിലവഴിചിട്ടാണ് അംബാനി പോയതെന്നും അന്നത്തെ ലോക്‌സഭാംഗം കൂടിയായ പന്ന്യൻ പറഞ്ഞു. ഒന്നാം യുപിഎ സർക്കാരിന് ഇടതുപക്ഷം പിന്തുണ നൽകിയിരുന്നു.

“എനിക്ക് അവരെ അറിയാത്തതിനാൽ, അംബാനി സഹോദരന്മാരിൽ ആരാണെന്ന് എനിക്ക് ഓർമയില്ല,” പാർട്ടിയുടെ സെൻട്രൽ കൺട്രോൾ കമ്മീഷൻ ചെയർമാൻ കൂടിയായ പന്യൻ രവീന്ദ്രൻ തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ബർദൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് താൻ ആ കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്നും പന്യൻ ചൂണ്ടിക്കാട്ടി.

ഞങ്ങളുടെ പാർട്ടി ഇതുവരെ സംഭാവനകളൊന്നും സ്വീകരിക്കാത്തതിനാലാണ് ബർദനെ നേരിൽ കാണാൻ വന്നതെന്നും, അംബാനി ഒറ്റക്കാണ് എത്തിയതെന്നും പന്യൻ പറഞ്ഞു. എന്നാൽ സംഭാവന വാഗ്ദാനം ചെയ്തതിന് ശേഷം ബർധൻ അസ്വസ്ഥനായെന്നും ബർധന്റെ പ്രതികരണത്തിന് ശേഷം അംബാനി ക്ഷമാപണം നടത്തിയാണ് മടങ്ങിയതെന്നും പന്യൻ ഓർത്തെടുത്തു.

നാളിതുവരെ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്ന് സംഭാവന സ്വീകരിക്കാത്ത തന്റെ പാർട്ടിയുടെ സ്വഭാവത്തിന് അടിവരയിടുന്നതല്ലാതെ സംഭവത്തിന് കാര്യമായ പ്രസക്തിയില്ലെന്നും 20,000 രൂപയിൽ കൂടുതൽ സംഭാവന സ്വീകരിക്കണമെങ്കിൽ പാർട്ടിയിൽ നിന്ന് പ്രത്യേക അനുമതി വാങ്ങണമെന്നും കണക്കിൽപെടാത്ത പണം ഞങ്ങൾ സ്വീകരിക്കാറില്ലെന്നും പന്യൻ കൂട്ടിച്ചേർത്തു.

“ധീരുഭായ് അംബാനിയുടെ (Dhirubhai Ambani) കാലം മുതൽ അവരെ വിമർശിച്ച പാർട്ടിയാണ് ഞങ്ങളുടേത്. 63 ഇടത് അംഗങ്ങളുടെ പിന്തുണയോടെ ഒന്നാം യുപിഎ അധികാരത്തിൽ വന്നപ്പോഴും അവരുടെ സംഭാവന ഞങ്ങൾ സ്വീകരിച്ചിട്ടില്ലെന്ന് മാത്രമാണ് ഈ സംഭവം കാണിക്കുന്നത്, ”അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിൽ പ്രതികരണം തേടിയെങ്കിലും മുകേഷ് അംബാനിയോ സഹോദരൻ അനിൽ അംബാനിയോ ഇതുവരെയും പ്രതികരച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button