National NewsNews

യു പി യിൽ ഒരു എം എൽ എ കൂടി ബി ജെ പി വിട്ടു .

മൂന്ന് ദിവസത്തിനിടെ ബി.ജെ.പിയെ ഞെട്ടിച്ചുകൊണ്ട് ഉത്തര്‍ പ്രദേശില്‍ രാജിവെക്കല്‍ പരമ്പര .

ഇന്ന് ഒരു എം.എല്‍.എ കൂടി രാജിവെച്ചു. മുകേഷ് വര്‍മ എം.എല്‍.എ യാണ് രാജിവെച്ചത്. ഇതോടെ യോഗി ആദിത്യനാഥിനെതിരെ ആരോപണം ഉന്നയിച്ച്‌ പടിയിറങ്ങിയവരുടെ എണ്ണം ഏഴായി. രണ്ട് പ്രമുഖ മന്ത്രിമാരും കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു.

ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ ആശങ്കകള്‍ വര്‍ധിപ്പിച്ച്‌, എം.എല്‍.എ മുകേഷ് വര്‍മ ഇപ്പോള്‍ രാജിവെച്ചത് . കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രാജിവെക്കുന്ന ഏഴാമത്തെ എംഎല്‍എയാണ് അദ്ദേഹം. ഫിറോസാബാദിലെ ഷിക്കോഹാബാദ് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് അദ്ദേഹം.

പ്രമുഖ പിന്നാക്ക വിഭാഗ നേതാവ് കൂടിയായ സ്വാമി പ്രസാദ് മൗര്യ സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചിരുന്നു.മറ്റ് മൂന്ന് ബി.ജെ.പി എം.എല്‍.എമാര്‍ മൗര്യയെ പിന്തുണക്കുന്നതിന്‍റെ ഭാഗമായാണ് രാജിവെച്ചു .മറ്റൊരു ബി.ജെ.പി എം.എല്‍.എയായ അവതാര്‍ സിംഗ് ഭദാന ബുധനാഴ്ച പാര്‍ട്ടി വിട്ട് എസ്.പി സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദളില്‍ ചേർന്നു.ചൊവ്വാഴ്ച ബി.ജെ.പി എം.എല്‍.എമാരായ തിന്‍ഡ്വാരിയുടെ ബ്രജേഷ് പ്രജാപതി, റോഷന്‍ ലാല്‍ വര്‍മ്മ, ഭഗവതി സാഗര്‍ എന്നിവര്‍ പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ഉത്തര്‍പ്രദേശിലെ രണ്ട് എം.എല്‍.എമാരായ കോണ്‍ഗ്രസില്‍ നിന്നുള്ള നരേഷ് സൈനിയും എസ്.പിയില്‍ നിന്നുള്ള ഹരി ഓം യാദവും ബുധനാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button