National NewsNews

ആം ആദ്മി പാർട്ടിയുടെ പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ ടെലി വോട്ടിങ്ങിലൂടെ ജനങ്ങൾക്ക് തെരഞ്ഞെടുക്കാം.

7074870748 എന്ന നമ്പറിലേക്ക് വിളിച്ചാണ് നിർദേശിക്കേണ്ടത്; ജനുവരി 17 അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപികും.

മുഖ്യമന്ത്രി സ്ഥാനാർഥിയെ ജനങ്ങൾക്ക് ടെലി വോട്ടിങ്ങിലൂടെ തീരുമാനിക്കാനുള്ള അവസരമൊരുക്കി പഞ്ചാബിലെ (Punjab) ആം ആദ്മി പാർട്ടി (Aam Aadmi Party). 7074870748 എന്ന നമ്പറിലേക്ക് വിളിച്ച് ജനങ്ങൾക്ക് നേരിട്ട് മുഖ്യമന്ത്രി സ്ഥാനാർഥിയെ നിർദ്ദേശിക്കാം. ജനുവരി 17ന് ഡൽഹി (Delhi) മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിയുടെ നേതാവുമായ അരവിന്ദ് കെജ്‌രിവാൾ (Arvind Kejriwal) മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും.

ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള അവസരം ജനങ്ങൾക്ക് നേരിട്ട് ലഭിക്കുന്നതെന്നും താൻ നേരിട്ടെത്തി പഞ്ചാബിലെ മുഖ്യമന്ത്രിയെ ജനുവരി 17ന് പ്രഖ്യാപിക്കുമെന്നും അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. പഞ്ചാബിലെ ജനങ്ങൾക്ക് കോൾ ചെയ്തോ വാട്സാപ്പിലൂടെയോ അല്ലെങ്കിൽ എസ്എംഎസ് ചെയ്‌തോ തങ്ങളുടെ സ്ഥാനാർഥിയെ നിർദ്ദേശിക്കാം. ജനുവരി 17ന് വൈകിട്ട് 5 മണി വരെയാണ് സ്ഥാനാർഥിയെ നിർദ്ദേശിക്കാനുള്ള സമയം.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെടാൻ സാധ്യതയുണ്ടായിരുന്ന ആം ആദ്മി പാർട്ടിയുടെ പഞ്ചാബിൽ നിന്നുള്ള ലോക്സഭാംഗം ബഗ്വന്ത് മാന്നിൻറെ (Bhagwanth Mann) പ്രതീക്ഷകൾക്ക് തിരിച്ചടിയായിട്ടാണ് ഈ നീക്കത്തെ കണക്കാകുന്നത്. എന്നാൽ താനും ബഗ്വന്ത് മാന്ന് മുഖ്യമന്ത്രിയായി വരാൻ ആഗ്രഹിക്കുന്ന ആളാണെന്നും അതിന് അദ്ദേഹം യോഗ്യനാണെന്നും എന്നാൽ അദ്ദേഹമാണ് ഇത്തരത്തിൽ ഒരു നിർദ്ദേശം മുന്നോട്ടുവയ്ക്കുകയും ജനങ്ങൾ തന്നെ മുഖ്യമന്ത്രി സ്ഥാനാർഥിയെ തിരഞ്ഞെടുക്കട്ടെ എന്ന് തീരുമാനിക്കുകയും ചെയ്തതെന്ന് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

ഇതിനോടകം തന്നെ പഞ്ചാബ് ഭരിക്കുന്ന കോൺഗ്രസിന്റെ (Indian National Congress) പ്രധാന എതിരാളിയായി ആംആദ്മിപാർട്ടി മാറിക്കഴിഞ്ഞു. മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗും (Amarinder Singh) ബിജെപിയുമടങ്ങുന്ന (Barathiya Janatha Party) സഖ്യവും അകാലിദൾ (Akali Dal) നേതൃത്വം നൽകുന്ന സഖ്യവും കൂടി തെരഞ്ഞെടുപ്പിൽ മത്സരത്തിൽ മുൻപന്തിയിലുണ്ട്.

ആം ആദ്മി പാർട്ടിയിൽ ഈയിടയ്ക്ക് എത്തിയ തൊഴിലാളി യൂണിയൻ നേതാവ് ബൽബീർ സിംഗ് രാജേവാലിന്റെ (Balbir Singh Rajewal) പേരും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർന്നു വരുന്നുണ്ട്. 117ൽ 77 സീറ്റ് നേടിക്കൊണ്ട് 2017 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയം നേടിയിരുന്നു. 20 സീറ്റുകൾ നേടി ആം ആദ്മി പാർട്ടി രണ്ടാം സ്ഥാനത്തും 18 സീറ്റുകൾ നേടിയ അകാലിദൾ-ബിജെപി സഖ്യം മൂന്നാം സ്ഥാനത്തും ആയിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button