Local News

ഇസ്ലാം മതം ഉപേക്ഷിച്ചവരുടെ കൂട്ടായ്മ ‘എക്സ് മുസ്ലിംസ് ഓഫ് കേരള’ രൂപികരിച്ചു

മതമുപേക്ഷിക്കുന്നവർക്ക് നിയമപരവും സാമൂഹികവുമായ പിന്തുണ നൽകി അവരെ സംരക്ഷിക്കുക എന്നത് ലക്‌ഷ്യം

ഇസ്ലാം (Islam) മതം ഉപേക്ഷിച്ചവരുടെ കൂട്ടായ്‌മയായ എക്സ് മുസ്ലിംസ് ഓഫ് കേരള(ExMuslims Of Kerala) കൊച്ചിയിൽ രൂപീകൃതമായി. ആദ്യ യോഗത്തിന് ശേഷം ഇസ്ലാം മതമുപേക്ഷിക്കുന്നവർക്ക് നിയമപരവും സാമൂഹികവുമായ പിന്തുണ നൽകുക എന്നാണ് പ്രധാന ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു. എല്ലാ വർഷവും ജനുവരി 9 കേരള എക്സ് മുസ്ലിം ദിനമായി ആചരിക്കാനും തീരുമാനിച്ചു. ഔദ്യോഗികമായി ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു സംഘടന രൂപീകൃതമാകുന്നത്.

ഇസ്ലാം മതം ഉപേക്ഷിക്കുന്നവർക് സമൂഹത്തിൽ മറ്റുള്ള മതം ഉപേക്ഷിക്കുന്നവരിൽ നിന്നും വിഭിന്നമായി മാനസികമായും ശാരീരികമായും വലിയ വെല്ലുവിളികൾ നേരിടേണ്ടി വരുന്നതെന്നും, അവർക്ക് സ്വാതന്ത്ര്യത്തോടെയും സമാധാനത്തോടെയും സാമൂഹിക ബഹിഷ്കരണമോ ജീവന് ഭീഷണിയോ നേരിടാതെ ജീവിക്കാനുള്ള ഭരണഘടന അവകാശം ഉറപ്പുവരുത്തുന്നതിന്ന് വേണ്ടി പ്രവർത്തിക്കുമെന്ന് സംഘടന പറഞ്ഞു. വിശ്വാസങ്ങളുടെ പേരിൽ മാനുഷികാവകാശങ്ങൾ റദ്ദു ചെയ്യുന്ന അനുഷ്ഠാനങ്ങൾക്കും മതനിയമങ്ങൾക്കുമെതിരെ നിയമപരമായി നീങ്ങാനും സംഘടന തീരുമാനിച്ചു. ജനുവരി 9 ന് ഇസ്ലാമിക പ്രവർത്തകൻ എംഎം അക്ബറും സ്വതന്ത്ര ചിന്തകൻ ഇഎ ജബ്ബാറും തമ്മിൽ നടന്ന സംവാദം കൂടുതൽ ആളുകളെ മതം ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചതിനാലാണ് ആ ദിവസം കേരള എക്സ് മുസ്ലിം ദിനമായി തിരഞ്ഞെടുക്കാൻ തീരുമാനിച്ചതെന്നും സംഘടന പത്രക്കുറിപ്പിലൂടെ അറിയിച്ചു.

സംഘടനയുടെ പ്രെസിഡന്റായ ലിയാക്കത്തലി, വൈസ് പ്രസിഡന്റ് ജസ്ല മാടശ്ശേരി , സെക്രട്ടറി സഫിയ, എക്സിക്യൂട്ടീവ് അംഗംങ്ങൾ ആരിഫ് ഹുസൈൻ തെരുവത്ത്, ഷഫീഖ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ട്രെഷററായി ആയിഷ മാര്കറോസ് ജോയിന്റ് സെക്രട്ടറി ഫൈസൽ സികെ ലീഗൽ അഡ്വൈസർ ദിലീപ് ഇശ്മായേൽ എക്സിക്യൂട്ടീവ് അംഗങ്ങളായി ഷെറിൻ റാഷിദ് , ദിലാന റൗഫ് എന്നിവരെയും തിരഞ്ഞെടുത്തു. മലബാറിൽ വരാൻ പോകുന്ന ഒരു വലിയ മുന്നേറ്റത്തിന് നായകത്വം വഹിക്കാൻ ഒരു സ്ത്രീ സാനിധ്യം ആവശ്യമാണ്, അതിൽ മതമോ മതമില്ലായ്മയോ അല്ല പ്രശനം ഒരു റീഫോം ആണ് ആവശ്യം, അതിന് ജസ്ലക്കും കൂട്ടർക്കും കഴിയട്ടെ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button