Local NewsNews

പാലക്കാട് റോഡരികില്‍ കഴുത്തറുത്ത നിലയില്‍ യുവതിയുടെ മൃതദേഹം

കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശിയായ യുവതി

പാലക്കാട് കഴുത്തറുത്ത നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശിയായ യുവതിയാണ് .

മൃതദേഹത്തിനരികില്‍ വെട്ടുകത്തിയും മദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. പുതുനഗരംചോറക്കോട് റോഡരികിലാണ് കണ്ടെത്തിയത്. ഏകദേശം 40 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ടെന്റ് കെട്ടി താമസിച്ച് വന്നിരുന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത് .

പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം നടത്തുമെന്നു പോലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button