CultureNews

കേരള പോലീസിൽ ഇനി ട്രാൻസ്‌ജെൻഡേർസും;സർക്കാർതല ചർച്ചകൾക്ക് തുടക്കം

കേരളാപോലീസ് സേനയിലേക്ക് ട്രാൻസ്ജെൻഡേഴ്സിനെ കൂടെ ഉൾപ്പെടുത്താൻ സർക്കാർ ശുപാർശ

കേരളാപോലീസ് സേനയിലേക്ക് ട്രാൻസ്ജെൻഡേഴ്സിനെ കൂടെ ഉൾപ്പെടുത്താൻ സർക്കാർ ശുപാർശ.

ഇത് സംബന്ധിച്ച് കേരള പോലീസിന്റെ അഭിപ്രായം അറിയാനായി പോലീസ് ആസ്ഥാനത്തേക്ക് ശുപാർശ കൈമാറിയിരുന്നു. പ്രാരംഭ നടപടികൾക്ക് പോലീസ് ആസ്ഥാനത്തു തുടക്കം കുറിച്ചു.

ക്രമസമാധാനം,പരിശീലനം എന്നീ ചുമതലകൾ വഹിക്കുന്ന രണ്ടു എഡിജിപി മാരോടാണ് പ്രാഥമികമായി അഭിപ്രായം ചോദിച്ചിരിക്കുന്നത് ,സേനയിലേക്കിവരെ എങ്ങനെയാണു ഉൾപെടുത്തേണ്ടത് നിയമനങ്ങൾ,പരിശീലനം എന്നിവ ഏതു തരത്തിലായിരിക്കണം, എന്നിവയാണ് ഇരുവരോടും ചോദിച്ചിരിക്കുന്നത് ഇരുവരോടും അഭിപ്രായം അറിഞ്ഞതിനു ശേഷം ഉന്നതതല ചർച്ചകൾക്ക് തുടക്കം കുറിക്കും.

ഇത്തരം പ്രധാനപെട്ട തീരുമാനങ്ങൾ എടുക്കുന്നത് എ ഡി ജി പി കോണ്ഫറൻസിലാണ് സർക്കാർ ശുപാർശയോടൊപ്പം ഇരു എ ഡി ജി പി മാരുടെ അഭിപ്രായങ്ങളും കോൺഫറൻസിൽ സമർപ്പിക്കും.കോൺഫറൻസിൽ പങ്കെടുക്കുന്ന ഓരോരുത്തർക്കും അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ അവസരമുണ്ട്.

കോൺഫെറൻസിനു ശേഷം എ ഡി ജി പി ഇന്റലിജിൻസ് ആണ് ഇത് ക്രോഡീകരിച്ചു കൊണ്ട്  പോലീസ് മേധാവിക്ക് മുൻപിൽ റിപ്പോർട്ട്‌ സമർപ്പിക്കുക .കേരള പോലീസ് മേധാവി അന്തിമ തീരുമാനം സർക്കാരിനെ അറിയിച്ചതിനു ശേഷമായിരിക്കും തുടർന്നുള്ള സർക്കാർ നടപടികൾ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button