National NewsNews

അഞ്ച് സംസ്ഥാനങ്ങളിലേക്കുളള നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.

7 ഘട്ടമായി ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെ തെരഞ്ഞെടുപ്പ് നടക്കും

ഉത്തര്‍പ്രദേശില്‍ 403 മണ്ഡലങ്ങളും, പഞ്ചാബില്‍ 117 മണ്ഡലങ്ങളും, ഉത്തരാഖണ്ഡില്‍ 70 മണ്ഡലങ്ങളും, മണിപ്പൂരില്‍ 60 മണ്ഡലങ്ങളും, ഗോവയില്‍ 40 മണ്ഡലങ്ങളുമാണ് വിധിയെഴുതുക. മാര്‍ച്ചില്‍ അഞ്ച് സംസ്ഥാനങ്ങളിലെയും മന്ത്രിസഭകളുടെ കാലാവധി അവസാനിക്കുമെന്ന് തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചുകൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര പറഞ്ഞു. കൊവിഡ് മൂന്നാം തരംഗത്തിനിടെയാണ് വോട്ടെടുപ്പ് നടക്കുക.

നാമനിര്‍ദേശപത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കാം. എല്ലാ മണ്ഡലങ്ങളിലും ചുരുങ്ങിയത് ഒരു ബൂത്തിലെങ്കിലും വനിതകളായ പോളിങ് ഉദ്യോഗസ്ഥര്‍ മാത്രമുള്ള ഒരു ബൂത്തെങ്കിലുമുണ്ടാകുമെന്നുറപ്പാക്കും. എല്ലാ പോളിംഗ് സ്റ്റേഷനുകളും താഴത്തെ നിലയില്‍ത്തന്നെയാകും എന്നുറപ്പാക്കും. വിപുലമായ കൊവിഡ് മാര്‍ഗരേഖ പുറത്തിറക്കും. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കും. കൊവിഡ് ബാധിതര്‍, 80 വയസു കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് തപാല്‍ വോട്ട് ചെയ്യാം. 24.9 ലക്ഷം കന്നി വോട്ടര്‍മാര്‍ ഉള്‍പ്പെടെ 18.34 കോടി വോട്ടര്‍മാരാണ് പോളിംഗ് ബൂത്തിലെത്തുക. ഒരു പോളിംഗ് സ്‌റ്റേഷനില്‍ പരമാവധി 1250 വോട്ടര്‍മാരെ ഉള്‍പ്പെടുത്തും. പ്രചാരണം പരമാവധി ഡിജിറ്റലാക്കണം. വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ കൂടി നീട്ടി.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥരും ഇരട്ടി വാക്സിനേഷന്‍ എടുക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര പറഞ്ഞു. യോഗ്യരായ എല്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും മുന്‍കരുതലെന്ന നിലയില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് -19 സാഹചര്യം കണക്കിലെടുത്ത് ജനുവരി 15 വരെ അഞ്ച് സംസ്ഥാനങ്ങളില്‍ റോഡ്‌ഷോ, പദയാത്ര, റാലികള്‍ എന്നിവ അനുവദിക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര പറഞ്ഞു.

സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ വീടുവീടാന്തരം പ്രചാരണത്തിന് പരമാവധി അഞ്ച് പേരെ അനുവദിക്കും. എല്ലാ ഉദ്യോഗാര്‍ത്ഥികളും കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്ന് സുവിധ ആപ്പില്‍ ഉറപ്പ് നല്‍കേണ്ടതുണ്ട്.
നിയമലംഘനങ്ങള്‍ ഉണ്ടായാല്‍ റാലികള്‍ റദ്ദാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button