InvestigationNews
Trending

റോഡുകളിനി സഞ്ചരിക്കുന്ന ക്യാമറ നിരീക്ഷണത്തിൽ

റോഡുകൾ നിരീക്ഷണ ക്യാമറയുടെ പരിധിയിൽ കൊണ്ടുവരാൻ മോട്ടർ വാഹന വകുപ്പിന്റെ പദ്ധതി

തിരുവനന്തപുരം• റോഡുകൾ നിരീക്ഷണ ക്യാമറയുടെ പരിധിയിൽ കൊണ്ടുവരാൻ മോട്ടർ വാഹന വകുപ്പിന്റെ പദ്ധതി . ഇതിനായി കെഎസ്ആർടിസി ബസുകളിൽ മുന്നിലും പിന്നിലും ഡാഷ് ബോർഡ് ക്യാമറ ഘടിപ്പിക്കും. ബസ് പോകുന്ന റോഡിലെ ദൃശ്യങ്ങൾ ക്യാമറ പകർത്തും.യാത്രക്കാരെ കാണുന്ന രീതിയിൽ ബസിനുള്ളിലും ക്യാമറ ഘടിപ്പിക്കും.ഒരു കോടി രൂപ ഇതിനായി മോട്ടർ വാഹനവകുപ്പ് കെഎസ്ആർടിസിക്കു നൽകുമെന്ന് അറിയിച്ചിട്ടുണ്ട്

ജിപിഎസ് ഘടിപ്പിക്കുന്നതതുമായി ബന്ധപ്പെട്ട പണികൾ പൂർത്തിയാകുന്നു. ജിപിഎസ് നിയന്ത്രിക്കുന്ന കൺട്രോൾ റൂമിൽ തന്നെ ഈ ക്യാമറകളുടെ കൺട്രോൾ റൂമും പ്രവർത്തിക്കും.അപകടങ്ങൾ, സംശയമുള്ള വാഹനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാനും ഇതു സഹായിക്കും

റോഡ് സുരക്ഷയ്ക്കായി സ്മാർട് എൻഫോഴ്സ്മെന്റ് പദ്ധതിയുടെ ഭാഗമായാണ് ബസുകളിൽ ക്യാമറ വയ്ക്കുന്നത്. 5500 ബസുകളാണ് കെഎസ്ആർടിസിക്കുള്ളത്. മോട്ടർ വാഹനവകുപ്പിന്റെ എല്ലാ വാഹനങ്ങളിലും ക്യാമറ ഘടിപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഡിം അടിക്കാതെ പോകുന്ന വാഹനങ്ങളെയും നിയമപ്രകാരമല്ലാതെ, ലൈറ്റ് ഘടിപ്പിച്ചു പോകുന്ന വാഹനങ്ങളെയും പിടികൂടാൻ 500 മീറ്ററുകളും വകുപ്പു ഘടിപ്പിക്കും, വാഹനം ദൂരെനിന്നു വരുമ്പോൾ തന്നെ ഈ മീറ്ററിൽ പെടും. ഹോൺ അനാവശ്യമായി മുഴക്കുന്നവരെ പിടികൂടാൻ 500 ഡെസിബെൽ മീറ്ററുകളും വാങ്ങാണ് ഉദ്ദേശിക്കുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button