Local NewsNews
Trending

മാടായിപ്പാറയിൽ കെ-റെയിൽനു വേണ്ടി സ്ഥാപിച്ച സർവേകല്ല് പിഴുത സംഭവം; ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചയാൾക്കെതിരെ കേസ്

സംഭവത്തിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് ഇന്ന് മാർച്ച് നടത്തുമെന്നും പ്രഖ്യാപിച്ചു

മാടായിപ്പാറ: മാടായിപ്പാറയിൽ കെ-റെയിൽ സർവേകല്ല് പിഴുത സംഭവത്തിൽ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച വ്യക്തിക്കെതിരെ പൊലീസ് കേസ് എടുത്തു . പിഴുതുമാറ്റിയ സർവേ കല്ലിന്റെ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവച്ച യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെയാണ് കേസ്.

പുത്തൻപുരയിൽ രാഹുലിനെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്.
‘പണി തുടങ്ങി’ എന്ന തലക്കെട്ട് കൊടുത്തുകൊണ്ടാണ് കെ-റെയിൽ സർവേ കല്ലിന്റെ ഫോട്ടോ രാഹുൽ തന്റെ ഫേസ്ബുക്ക് ടൈംലൈനിൽ പങ്കുവച്ചത്. രാഹുൽ കലാപാഹ്വാനം നടത്തിയെന്നാണ് പരാതിയിൽ പറഞ്ഞിട്ടുള്ളത് .

അതേസമയം,ഈ സംഭവത്തിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് ഇന്ന് മാർച്ച് നടത്തുമെന്നും പ്രഖ്യാപിച്ചു..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button