National News
Trending

കൊവിഡ് പ്രതിദിന കണക്കു കുത്തനെ ഉയര്‍ന്നു; രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 1,41,000 പേര്‍ക്ക്., 129 മരണം

മൂന്നാം തരംഗം അതിവേഗമായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. പത്ത് ദിവസത്തിനിടെ 35 ശതമാനം വര്‍ദ്ധനവാണുണ്ടായത് .വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവർക്ക് ഏഴ് ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കികൊണ്ടുളള പുതിയ നിബന്ധനകള്‍ നിലവില്‍ വന്നിട്ടുണ്ട് .

രാജ്യത്ത് കൊവിഡ് പ്രതിദിന കണക്കുയര്‍ന്നു. 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 1,41,000 പേര്‍ക്ക് . 129 പേര്‍ കൊവിഡ് രോഗം ബാധിച്ച് മരിച്ചു. കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യത്ത് ആശുപതികളിൽ നേരിട്ട കടുത്ത ഓക്‌സിജന്‍ പ്രതിസന്ധി പരിഹരിക്കാനുളള മുന്നൊരുക്കങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം അടിയന്തിര നിര്‍ദേശം നല്‍കി.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡിൽ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ റാലികള്‍ നടത്തുന്നതിന് താത്ക്കാലിക നിരോധനന വിലക്ക് ഏര്‍പ്പെടുത്തി. അതേസമയം, വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവർക്ക് ഏഴ് ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കികൊണ്ടുളള പുതിയ നിബന്ധനകള്‍ നിലവില്‍ വന്നിട്ടുമുണ്ട് .

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ വ്യാപനം വലിയ ഗൗരവകരമല്ലെന്ന റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയെന്ന വാര്‍ത്ത ആരോഗ്യമന്ത്രാലയം നിഷേധിച്ചു. ഓക്‌സിജന്‍ പ്ലാന്റുകള്‍, സിലിണ്ടറുകള്‍, എന്നിവ ഉറപ്പുവരുത്തേണ്ട ഉത്തരാവാദിത്വം അതാതു സംസ്ഥാനങ്ങള്‍ക്കാണ്. അടിയന്തര സാഹചര്യം നേരിടാന്‍ സംസ്ഥാനങ്ങള്‍ മുന്കരുതലോടെ തയ്യാറായിരിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. പ്രതിദിന രോഗികളുടെ എണ്ണം എട്ട് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് പതിനായിരം കവിഞ്ഞത്. മൂന്നാം തരംഗം അതിവേഗമായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. പത്ത് ദിവസത്തിനിടെ 35 ശതമാനം വര്‍ദ്ധനവാണുണ്ടായത് . ഒമിക്രോണ്‍ ആശങ്കയും ഭീതിയും വര്‍ധിക്കുകയാണ്. ഇന്ത്യയിലെ 26 സംസ്ഥാനങ്ങളില്‍ പുതിയ വകഭേദം സാന്നിദ്ധ്യമറിയിച്ചു കഴിഞ്ഞു. കേരളത്തില്‍ കഴിഞ്ഞ ദിവസമാണ് ഏറ്റവും കൂടുതല്‍ പ്രതിദിന ഒമിക്രോണ്‍ ബാധ സ്ഥീരീകരിച്ചത്. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ വീണ്ടും പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിടുന്നത് അതീവ ഗൗരവത്തോടെയാണ് അധികൃതര്‍ നോക്കികാണുന്നത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button