National NewsNews

നരേന്ദ്ര മോഡിയുടെ ചിന്തകള്‍ക്ക് തകരാറെന്ന് അമിത് ഷാ പറഞ്ഞു: മേഘാലയ ഗവര്‍ണ്ണര്‍

കര്‍ഷകരുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പോയ തന്നോട് മോഡി അഹങ്കാരത്തോടെ പെരുമാറി

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പോയ തന്നോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി (Narendra Modi) അഹങ്കാരത്തോടെയും മോശമായും പെരുമാറിയെന്ന് മേഘാലയ ഗവര്‍ണര്‍ സത്യ പാല്‍ മാലിക് (Satya Pal Malik). ഇതേ കുറിച്ച് അമിത് ഷായോട് (Amit Shah) പരാതിപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞത് ചില ആളുകളുടെ സ്വാധീനം മൂലം പ്രധാനമന്ത്രിയുടെ ചിന്തകള്‍ക്ക് തകരാര്‍ സംഭവിച്ചിരിക്കുന്നു എന്നാണെന്നും സത്യ പാല്‍ മാലിക് വ്യക്തമാക്കി. ഹരിയാനയില്‍ മാലിക് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. പ്രസംഗത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.

‘കര്‍ഷകരുടെ പ്രശ്നം പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ പോയപ്പോള്‍ അഞ്ച് മിനിറ്റിനുള്ളില്‍ തര്‍ക്കമുണ്ടായി. അവന്‍ അഹങ്കാറിയായിമാറിയിരിക്കുന്നു. 500 കര്‍ഷകര്‍ ഇതിനകം മരിച്ചുവെന്ന് ഞാന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അവന്‍ ചോദിച്ചു, ‘അവര്‍ എനിക്കുവേണ്ടിയാണോ മരിച്ചത്?’ ഞാന്‍ പറഞ്ഞു അവര്‍ നിങ്ങള്‍ കാരണമാണ് മരിച്ചത് എന്ന്, നിങ്ങളെ ചക്രവര്‍ത്തിയാക്കിയതാണ് ആ കാരണം’ പ്രധാനമന്ത്രിയുമായി മാലിക് നടത്തിയ കൂടികാഴ്ചയെക്കുറിച്ച് അദ്ദേഹം ഇപ്രകാരമാണ് പറഞ്ഞത്

കോണ്‍ഗ്രസ് നേതാവ് മല്ലിഗാര്‍ജുന്‍ ഖാര്‍ഗെ (Mallikarjun Kharge ) വിഷയം ട്വീറ്റ് ചെയ്ത് രംഗത്തെത്തിയായതോടെ വിശദീകരണവുമായി മാലിക് മുന്നോട് വന്നെങ്കിലും പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്‍ അദ്ദേഹം ഉറച്ചുനിന്നു. അമിത് ഷാക്ക് മോഡിയോട് ബഹുമാനമാണെന്നും ആരൊക്കെയോ പ്രധാനമന്ത്രിയെ തെറ്റിധരിപ്പിക്കുകയാണെന്നും വീണ്ടും അദ്ദേഹത്തെ കണ്ട് പ്രശനം പരിഹരിക്കണമെന്നുമാണ് അമിത് ഷാ തന്നോട് പറഞ്ഞതെന്ന് മാലിക് വിശതീകരിച്ചു. വിശദീകരണത്തില്‍ അമിത് ഷാക്ക് വേണ്ടി മാത്രമാണ് മാലിക് സംസാരിച്ചെന്നതും ശ്രദ്ധേയമായി. പ്രധാനമന്ത്രിയുടെ സമീപനം അഹങ്കാരത്തോടെ ആയിരുന്നെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തിലും ആവര്‍ത്തിച്ചു.

കര്‍ഷകസമരത്തില്‍ കേന്ദ്ര സര്‍ക്കാരിനെ നിരന്തരം വിമര്‍ശിച്ചും ഇദ്ദേഹം ശ്രദ്ധനേടിയിരുന്നു. തന്നെ ഗവര്‍ണറായി നിയമിച്ച ജമ്മു കശ്മീരിലും (Jammu Kashmir) ഗോവയിലും (Goa) വന്‍ അഴിമതിയുണ്ടെന്നും മാലിക് നേരത്തെ ആരോപിച്ചിരുന്നു. ഒരുകാലത്ത് വിശ്വസ്തനായ മാലിക്കിനെതിരെ നടപടിയെടുത്താല്‍ കൂടുതല്‍ കുഴപ്പങ്ങള്‍ക്ക് അത് കാരണമാകുമെന്ന് ബിജെപി ഭയപ്പെടുന്നതുകൊണ്ടാണ് ഇതുവരെയും അതിന് തുനിയാത്തത് എന്നാണ് കരുതുന്നത്.

ബിജെപി മുന്‍ ദേശീയ വൈസ് പ്രെസിഡെന്റായിരുന്ന മാലിക് ഉത്തര്‍ പ്രദേശുകാരനാണ്. ജമ്മു കശ്മീര്‍ സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുമ്പോള്‍ മാലിക് ജമ്മു കശ്മീര്‍ ഗവര്‍ണറായിരുന്നു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button