National NewsNews

താന്‍ രാമരാജ്യം സൃഷ്ടിക്കുമെന്ന് സ്വപ്നത്തില്‍ ഭഗവാന്‍ കൃഷ്ണന്‍ സ്വപ്നത്തില്‍ തന്നോട് പറഞ്ഞെന്ന് അഖിലേഷ് യാദവ്

രാമരാജ്യത്തിലേക്കുള്ള വഴി സോഷ്യലിസത്തിലൂടെയണെന്നും അഖിലേഷ്

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ശേഷം ഉത്തര്‍പ്രദേശില്‍ രാമരാജ്യം നിര്‍മ്മിക്കുമെന്നും ഭഗവാന്‍ കൃഷ്ണന്‍ (Lord Krishna) തന്റെ സ്വപ്നങ്ങളില്‍ വന്ന് പറഞ്ഞുവെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് (Akhilesh Yadav) അവകാശപ്പെട്ടു. ബി.ജെ.പിയുടെ ബഹ്റൈച്ച് എം.എല്‍.എ മാധുരി വര്‍മയെ (Madhuri Verma) തന്റെ പാര്‍ട്ടിയിലേക്ക് ചേര്‍ത്തുകൊണ്ടുള്ള ചടങ്ങിനിടെയാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ അഖിലേഷ് ഈ അവകാശവാദം ഉന്നയിച്ചത്. ബി.ജെ.പി എം.എല്‍.എയെ തന്റെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തിയതോടെ ഉത്തര്‍പ്രേദശില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാവും എന്ന പ്രതീക്ഷയിലാണ് യാദവ്.

രാമരാജ്യത്തിലേക്കുള്ള വഴി സോഷ്യലിസത്തിന്റെ പാതയിലൂടെയാണെന്നും സമാജ്വാദി സര്‍ക്കാര്‍ സ്ഥാപിതമാകുന്ന ദിവസം സംസ്ഥാനത്ത് രാമരാജ്യം (Rama rajya) സ്ഥാപിക്കപ്പെടുമെന്നും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പരാജയപ്പെടുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.

യു.പി, ബിഹാര്‍ എന്നിവിടങ്ങളിലെ ബി.ജെ.പിയുടെ ചില പ്രവര്‍ത്തനങ്ങളെയും ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പടെയുള്ള ഒരാളെ യുപി മുഖ്യമന്ത്രിയാക്കിയതും ചൂണ്ടിക്കാട്ടിക്കൊണ്ട് സമാജ്വാദി പാര്‍ട്ടിക്ക് നിരവധി ക്രിമിനലുകളും ഗുണ്ടാസംഘങ്ങളുമുണ്ടെന്ന ബിജെപി ആരോപണത്തോട് യാദവ് പ്രതികരിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നിടത്ത് നിന്ന് മത്സരിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (Yogi Adityanath) എവിടെ നിന്ന് മത്സരിച്ചാലും നടപ്പാക്കാത്ത വാഗ്ദാനങ്ങള്‍ മൂലം ജനങ്ങളില്‍ നിന്ന് തിരിച്ചടി നേരിടേണ്ടി വരുമെന്നും യാദവ് പറഞ്ഞു.

നമ്മുടെ അയല്‍രാജ്യം മുഖ്യമന്ത്രിയില്‍ നിന്ന് ചിലത് പഠിച്ചുവെന്നും അത് കാരണം അവര്‍ ഗ്രാമങ്ങളുടെ പേരുകള്‍ മാറ്റിയെന്നും അരുണാചല്‍പ്രദേശിലെ ചില ഗ്രാമങ്ങളുടെ പേരുകള്‍ ചൈന മാറ്റിയതിനെ കുറിച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് യാദവ് യു പി മുഖ്യമന്ത്രിയെ പരിഹസിച്ചുകൊണ്ട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ചീഫ് സെക്രട്ടറി മാറിയതിനെയും അദ്ദേഹം പരിഹസിച്ചു.

സമാജ്വാദി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുമെന്നും ബിജെപി സര്‍ക്കാര്‍ പൂര്‍ത്തീകരിക്കാത്ത നിരവധി വൈദ്യുതി പദ്ധതികള്‍ ഉള്ളതിനാലാണ് ഈ വാഗ്ദാനം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button