Local NewsNews

കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് എല്‍ഡിഎഫിന്; പത്തനംതിട്ടയില്‍ ആകെയുണ്ടായിരുന്ന ബ്ലോക്കും ‘കൈ’വിട്ടു പോയി

കോണ്‍ഗ്രസ് അംഗം ഉണ്ണി പ്ലാച്ചേരിയില്‍ ആണു എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തത്.

കോയിപ്രം ബ്ലോക്ക് പഞ്ചായത്തില്‍ (Koyipram Block Panchayat) എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോണ്‍ മാത്യുവിനെതിരെ വന്ന അവിശ്വാസ പ്രമേയമാണ് (Vote of Trust) പാസായത്. യുഡിഎഫ് (UDF) അംഗത്തിന്റെ പിന്തുണ ലഭിച്ചതാണ് എല്‍ഡിഎഫിനെ തുണച്ചത്.

കോണ്‍ഗ്രസ് അംഗം ഉണ്ണി പ്ലാച്ചേരിയില്‍ ആണു എല്‍ഡിഎഫിന് (LDF) അനുകൂലമായി വോട്ട് ചെയ്തത്. ഇതോടെ ബ്ലോക്ക് പഞ്ചായത്ത് ഭരണത്തില്‍ പത്തനംതിട്ട ജില്ലയില്‍ യു.ഡി.എഫ് സംപൂജ്യരായി.

കോയിപ്രം ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫിന് ഏഴ് സീറ്റും എല്‍ഡിഎഫിന് ആറ് സീറ്റുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇതോടെ എല്ലാം കൈവിട്ടു പോയ അവസ്ഥയിലാണ് കോണ്‍ഗ്രസ്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button