National NewsNews

അരവിന്ദ് കെജ്രിവാളിന് കൊവിഡ് പോസിറ്റീവ്

തനിക്ക് കൊവിഡ് പോസിറ്റീവ് (Covid Positive) ആണെന്നും ഇപ്പോള്‍ ഹോം ക്വാറന്റൈനില്‍ ആണെന്നും അരവിന്ദ് കെജ്രിവാള്‍ (Arvind Kejriwal) ട്വീറ്റ് ചെയ്തു. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നടന്ന വമ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ റാലികള്‍ കേജ്രിവാള്‍ പങ്കെടുത്തിരുന്നു

നേരിയ ലക്ഷങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് നടത്തിയ ടെസ്റ്റിലാണ് പോസിറ്റീവ് ആണെന്നു കണ്ടെത്തിയത്. ഇപ്പോള്‍ ഹോം ഐസൊലേഷനില്‍ (Home Quarantine) ആണെന്നും. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ സ്വയം ഐസൊലേഷനില്‍ പോകണമെന്നും കൂടാതെ ടെസ്റ്റ് നടത്തണം എന്നും കേജ്രിവാള്‍ ട്വീറ്റില്‍ അവശ്യപ്പെടുന്നു.

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന കോവിഡ് കേസുകള്‍ക്കിടയില്‍ കെജ്രിവാള്‍ ആം ആദ്മി പാര്‍ട്ടിക്ക് (എഎപി) വേണ്ടി ശക്തമായ പ്രചാരണത്തിലായിരുന്നു. അമൃത്സറിലും പട്യാലയിലും നടന്ന റാലികളില്‍ അദ്ദേഹം പങ്കെടുത്തു. ഇന്നലെ ഡറാഡൂണിലെ റാലിയിലും പങ്കെടുത്തിരുന്നു.

തിങ്കളാഴ്ച 24 മണിക്കൂറിനുള്ളില്‍ 4,099 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഡല്‍ഹിയില്‍ പോസിറ്റീവ് നിരക്ക് വര്‍ദ്ധിച്ചു. ഔദ്യോഗിക പ്രസ്താവന പ്രകാരം ഡല്‍ഹിയിലെ പോസിറ്റീവ് നിരക്ക് 6.46 ശതമാനമാണ്. 6,288 കോവിഡ്-19 രോഗികള്‍ ഹോം ഐസൊലേഷനിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button