National NewsNews

ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ; ബസുകളിലും മെട്രോയിലും മുഴുവന്‍ സീറ്റുകളിലും യാത്രക്കാര്‍

ഇന്ത്യയില്‍ ഇതുവരെ 1,892 ഒമിക്രോണ്‍ കേസുകള്‍ കണ്ടെത്തി

കോവിഡ് (Covid 19) വ്യാപന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ (Weekend Curfew) ഏര്‍പ്പെടുത്തി. മെട്രോ സ്റ്റേഷന് പുറത്തും ബസ് സ്റ്റോപ്പുകളിലും തിരക്ക് ഒഴിവാക്കാന്‍ ബസുകളും മെട്രോ ട്രെയിനുകളും മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ കയറ്റി സര്‍വീസ് ആരംഭിക്കുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.

കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (Delhi Disaster Management Authority) (ഡി.ഡി.എം.എ) തീരുമാനിച്ചു. ഇന്ന് ഡി.ഡി.എം.എ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മെട്രോ സ്റ്റേഷനുകളിലും ബസ് സ്റ്റോപ്പുകളിലും തിരക്ക് ഒഴിവാക്കാന്‍ ബസുകളും മെട്രോ ട്രെയിനുകളും വീണ്ടും മുഴുവന്‍ സീറ്റിലും യാത്രക്കാരെ കയറ്റി സര്‍വീസ് നടത്തുമെന്നറിയിച്ചത്. അവശ്യ സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വീട്ടിലിരുന്ന് ജോലി ചെയ്യണം. സ്വകാര്യ ഓഫീസുകളിലെ 50 ശതമാനം തൊഴിലാളികളും വീട്ടിലിരുന്ന് ജോലിചെയ്യണമെന്നും അദ്ദേഹം അറിയിച്ചു .

ഇന്ത്യയില്‍ ഇതുവരെ 1,892 ഒമിക്രോണ്‍ (Omicron) കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. അതില്‍ 766 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 37,379 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,49,60,261 ആയി. അതേസമയം സജീവ കേസുകള്‍ 1,71,830 ആയി. 124 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 4,82,017 ആയി ഉയര്‍ന്നു. സജീവമായ കേസുകളില്‍ മൊത്തം രോഗബാധിതര്‍ 0.49 ശതമാനം ആണ്. അതേസമയം ദേശീയ കോവിഡ് മുക്തരുടെ നിരക്ക് 98.13 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button