National NewsNews

യുപിയിലെ മുൻ സർക്കാരുകളെ വിമർശിച്ച് പ്രധാനമന്ത്രിയുടെ ഇലക്ഷന് റാലി

യോഗി സർക്കാർ കുറ്റവാളികളെ ഉന്മൂലനം ചെയ്‌തെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

യുപിയിലെ(Uttar Pradesh) ബിജെപി(BJP ) ഇതര മുൻ സർക്കാരുകളെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി (Narendra Modi). മീററ്റിൽ(Meerut) ധ്യാൻ ചന്ദ് സ്പോർട്സ് യൂണിവേഴ്സിറ്റിയുടെ(Dhyan Chand Sports University) തറക്കല്ലിടൽ കർമം നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാജ്‌വാദി പാർട്ടി(Samajwadi Party) ഭരിക്കുന്ന സമയത്ത് കുറ്റവാളികളുടെ വിളയാട്ടമായിരുന്നു സംസ്ഥാനതെന്നും ഇപ്പോഴത്തെ സർക്കാർ അവരെയെല്ലാം ജയിലിലടച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു . ആ സമയത്ത് യുപിയിലെ പെൺകുട്ടികൾ രാത്രിയിൽ പുറത്തിറങ്ങാൻ ഭയപ്പെട്ടിരുന്നെകിൽ ഇപ്പോൾ ആ സാഹചര്യം മാറിയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

വീടുകളിൽ തീയിട്ടും പരിഭ്രാന്തി സൃഷ്ടിച്ചും മുൻ സർക്കാരിന്റെ കാലത്ത് കുറ്റവാളികൾ നടത്തിയ വിളയാട്ടം മീററ്റിലെ ജനങ്ങൾക്ക് മറക്കാൻ കഴിയില്ലെന്ന് കൈറാന പലായനത്തെ(Kairana Exodus) ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു.കാറുമോഷ്ടാക്കളുടെ സൊറ്റിഗംജ്(Sotiganj) കാർ സ്ക്രാപ്പ് മാർക്കറ്റും യോഗി(Yogi Adhityanath) സർക്കാർ അടച്ചുപൂട്ടിയെന്നും മോഡി പറഞ്ഞു.

മുൻ മുഖ്യമന്ത്രി മുലായം സിംഗ് യാദവിനെ(Mulayam Singh Yadav) വിമർശിക്കാനും പ്രധാനമന്ത്രി വേദി ഉപയോഗിച്ചു. പേരെടുത്തു പറയാതെയാണ് അദ്ദേഹത്തെ വിമർശിച്ചത്. സർക്കാരുകൾ പ്രതിഭയുള്ളവരെ സംരക്ഷിക്കുകയും അവരുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ അവരെ സഹായിക്കുകയുമാണ് വേണ്ടതെന്നും അല്ലാതെ “ആണ്കുട്ടികൾക് അബദ്ധങ്ങൾ പറ്റും” എന്നല്ല പറയേണ്ടതെന്നും മുലായത്തിന്റെ മുൻ പ്രസ്താവനയെ കളിയാക്കി കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

100ലധികം രാജ്യങ്ങളിലേക്ക് സ്പോർട്സ് ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്ന രാജ്യത്തെ വലിയ കേന്ദ്രമാണ് മീററ്റ്, ഇവിടുത്തെ ജുവല്ലറികളും ഗജക്-രെവാരി ഇൻഡസ്ട്രീസും പ്രശസ്‌തമാണെന്നും മീററ്റിലെ ജനങ്ങളെ അനുമോദിച്ചുകൊണ്ട് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ പറഞ്ഞു.ഹോക്കി ഇതിഹാസം മേജർ ധ്യാൻ ചന്ദിന്റെ(Major Dhyan Chand) പേരിലുള്ള യൂണിവേഴ്‌സിറ്റി 700 കോടി രൂപ ചിലവിലാണ് നിർമിക്കുന്നത്. സംസ്ഥാനത്തെ തന്നെ ആദ്യത്തെ സ്പോർട്സ് യൂണിവേഴ്സിറ്റിയാണിത്. മീററ്റിലെ സലാവ ഗ്രാമത്തിലാണ്(Salawa Village) യൂണിവേഴ്‌സിറ്റി നിർമിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button