InvestigationLocal NewsNews

പള്‍സര്‍ സുനിയ്ക്ക് ജയിലില്‍ നിന്ന് ദിലീപുമായി ബന്ധപ്പെടാന്‍ സഹായം ചെയ്ത പ്രസന്നന്‍ ഇന്ന് ജീവിച്ചിരിപ്പില്ല

കാക്കനാട് ജയിലിലെ ഹെഡ് വാര്‍ഡനായിരുന്ന പ്രസന്നന്‍ പ്രതിഫലമായി വാങ്ങിയത് 12 ലക്ഷം രൂപ

നടി ആക്രമിക്കപ്പെട്ട കേസില്‍ (Actress Abducting Case) അറസ്റ്റിലായ പള്‍സര്‍ സുനി (Pulsar Suni) കാക്കനാട് ജില്ലാ ജയിലില്‍ (Kakkanadu Jail) കഴിയുമ്പോള്‍ ദിലീപുമായി (Dileep) ഏഴ് തവണ ഫോണില്‍ ബന്ധപ്പെട്ടെന്ന് തെളിഞ്ഞതോടെയാണ് നടന് ഈ കേസിലുള്ള പങ്ക് വ്യക്തമാകുന്നത്. അന്ന് ഇരുവര്‍ക്കും സംസാരിക്കാന്‍ അവസരമൊരുക്കിക്കൊടുത്ത ഹെഡ് ജയിലര്‍ പ്രസന്നന്‍ ഇന്ന് ജീവിച്ചിരിപ്പില്ല.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ (Balachandrakumar) വെളിപ്പെടുത്തലുകളോടെ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ പങ്ക് വീണ്ടും ചര്‍ച്ചയാകുകയാണ്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദിലീപും സുഹൃത്തുക്കളും ആലുവയിലെ വീട്ടിലിരുന്ന് കണ്ടെന്നും ഒരു വി.ഐ.പിയാണ് എട്ടോളം ക്ലിപ്പുകള്‍ അവിടെ എത്തിച്ചതെന്നുമാണ് ബാലചന്ദ്രന്റെ വെളിപ്പെടുത്തല്‍. ലാല്‍ മീഡിയയില്‍ കൊണ്ടുപോയാണ് ഓഡിയോയ്ക്ക് ക്ലാരിറ്റി വരുത്തിയതെന്ന് താന്‍ അവിടെ വച്ച് അറിഞ്ഞതായും ബാലചന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു. പള്‍സര്‍ സുനി ജയിലിലായതിനാണ് ഇന്നും ജീവിച്ചിരിക്കുന്നതെന്ന് ബാലചന്ദ്രന്റെ വെളിപ്പെടുത്തലിലുണ്ടായിരുന്നു.

അതേസമയം പള്‍സര്‍ സുനിയുമായി തനിക്കുള്ള ബന്ധം ആരോടും പറയരുതെന്ന് ദിലീപും അനൂപും കാവ്യ മാധവനും ആവശ്യപ്പെട്ടെന്ന മറ്റൊരു ആരോപണവും ബാലചന്ദ്രന്‍ ഉന്നയിക്കുന്നുണ്ട്. 2017 ജൂലൈ പത്തിന് ദിലീപ് അറസ്റ്റിലാകുന്നതിന് മുമ്പ് മുതലുണ്ടായ സംഭവങ്ങള്‍ ഇത്രയും കാലം വെളിപ്പെടുത്താതിരുന്നത് തനിക്ക് ജീവനില്‍ ഭയമുള്ളതിനാലാണെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി.

എന്നാല്‍ പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ബന്ധം പോലീസ് കണ്ടെത്തിയത് മറ്റൊരു വഴിക്കാണ്. കാക്കനാട് ജയിലില്‍ കിടന്നപ്പോള്‍ ദിലീപുമായി ഏഴ് തവണ ഫോണില്‍ ബന്ധപ്പെട്ടതായി പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കാക്കനാട് ജയിലിലെ ഹെഡ് ജയിലറായിരുന്ന കോട്ടയം സ്വദേശി പ്രസന്നന്റെ ഫോണ്‍ ഉപയോഗിച്ചാണ് ഇരുവരും സംസാരിച്ചത്. സുനിയെ അറസ്റ്റ് ചെയ്‌തെങ്കിലും കേസില്‍ വന്‍തോക്കുകള്‍ക്കുള്ള പങ്കില്‍ പോലീസ് സംശയമുണ്ടായിരുന്നു. ജയിലില്‍ കിടക്കുമ്പോഴും സുനി ആരൊക്കെയായി ബന്ധപ്പെടുന്നുവെന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രസന്നനും ദിലീപും കുരുങ്ങിയത്. തെളിവുകള്‍ സഹിതമുള്ള പോലീസിന്റെ ചോദ്യം ചെയ്യലില്‍ സുനി ദിലീപിന്റെ പേര് വെളിപ്പെടുത്തുകയായിരുന്നു. അന്ന് ഈ വാര്‍ത്ത പുറത്തുവിട്ടത് നാരദ ന്യൂസ് ആണ്.

പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ദിലീപ് ഇയാള്‍ക്ക് 12 ലക്ഷം രൂപ നല്‍കിയതായി തെളിഞ്ഞു. സര്‍വ്വീസില്‍ നിന്നും വിരമിക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കിയുള്ളപ്പോഴാണ് ഇയാള്‍ക്കെതിരെ അന്വേഷണമുണ്ടായത്. ദിലീപിന് ജാമ്യം ലഭിച്ച ശേഷം അന്വേഷണം ഏതാണ്ട് തണുത്തമട്ടിലാകുകയും ചെയ്തു. അതേസമയം ദിലീപിനും സുനിയ്ക്കും ഫോണില്‍ സംസാരിക്കാന്‍ അവസരമൊരുക്കിക്കൊടുത്ത പ്രസന്നന്‍ ആറ് മാസം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button