Local NewsNews

ആലപ്പുഴ രഞ്ജിത്ത് വധക്കേസ്: രണ്ട് മുഖ്യപ്രതികള്‍ പിടിയില്‍

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആലപ്പുഴ സ്വദേശികള്‍ പെരുമ്പാവൂരില്‍ നിന്നാണ് പിടിയിലായത്

ആലപ്പുഴയിലെ (Alappuzha Murder Case) ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ (Renjith Murder Case) കൊലപാതകത്തിലെ മുഖ്യപ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. പെരുമ്പാവൂരില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

കൊലപാതകത്തില്‍ (Political Murders in Kerala) നേരിട്ട് പങ്കുള്ള അനൂപ്, ജസീബ് എന്നവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു, ഇതിന് പിന്നാലെയാണ് ഇപ്പോള്‍ രണ്ടു പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിരുക്കുന്നത്. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.

12 പേര്‍ക്കാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളത്. ഇനി എട്ട് പേരാണ് പിടിയിലാകാനുള്ളത്. ഗൂഡാലോചനയില്‍ പങ്കെടുത്ത ആറ് പേരെ ഇതിനകം പോലീസ് പിടികൂടിയിട്ടുണ്ട്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button