Local NewsNews

പുതുവത്സരത്തില്‍ റെക്കോര്‍ഡ് മദ്യ വില്പന; 82.26 കോടിയുടെ മദ്യം കുടിച്ച് തീര്‍ത്ത് കേരളം

ക്രിസ്മസ് ദിനത്തിന്റെ തലേന്നും സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യ വില്‍പ്പനയാണ് നടന്നത്.

പുതുവത്സരാഘോഷത്തില്‍ (New Year Celebration) സംസ്ഥാനത്ത് നടന്നത് റെക്കോര്‍ഡ് മദ്യവില്‍പ്പന (Liquor Sales). ഡിസംബര്‍ 31ന് സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകള്‍ (BevCo Outlets) വഴി വിറ്റത് 82.26 കോടി രൂപയുടെ മദ്യമാണെന്നാണ് കണക്കുകള്‍.

കഴിഞ്ഞ വര്‍ഷത്തെ 70.55 കോടി എന്ന റെക്കോര്‍ഡ് കടത്തിവെട്ടിക്കൊണ്ടുള്ള വില്‍പ്പനയാണ് ഈ വര്‍ഷം നടന്നത്. 12 കോടി രൂപയുടെ വര്‍ധനയാണ് ഈ വര്‍ഷമുണ്ടായത്. തലസ്ഥാന നഗരത്തിലാണ് ഏറ്റവുമധികം മദ്യം വിറ്റത്. തിരുവനന്തപുരം പവര്‍ ഹൗസ് റോഡ് ഔട്‌ലെറ്റില്‍ ഒരു കോടി 6 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്. പാലാരിവട്ടത്ത് 81 ലക്ഷവും കടവന്ത്രയില്‍ 77.33 ലക്ഷം രൂപയുടെ മദ്യവും വിറ്റു.

ക്രിസ്മസ് ദിനത്തിന്റെ (Christmas Eve) തലേന്നും സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യ വില്‍പ്പനയാണ് നടന്നത്. ബിവ്റേജസ് കോര്‍പറേഷന്‍ 65.88 കോടി രൂപയുടെ മദ്യമാണ് ഒറ്റ ദിവസം വിറ്റത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button