National NewsNews

രാഷ്ട്രപിതാവിനെ അവഹേളിച്ച കാളീചരണ്‍ മഹാരാജിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍

സന്യാസിയെ അറസ്റ്റ് ചെയ്ത സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് റാലി

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കെതിരെ (Derogatory Remarks against Mahatama Gandhi,) അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കാളീചരണ്‍ മഹാരാജിനെ (Kalicharan Maharaj) മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകളുടെ അംഗങ്ങള്‍ വെള്ളിയാഴ്ച മാര്‍ച്ച് നടത്തി. നാഥുറാം ഗോഡ്‌സെയാണ് (Nathuram Vinayak Godse) തങ്ങളുടെ മാതൃകയെന്ന് പ്രഖ്യാപിച്ചായിരുന്നു റാലി. സന്യാസിയെ അറസ്റ്റ് ചെയ്തതിന് ഛത്തീസ്ഗഢ് സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ മെമ്മോറാണ്ടവും സമര്‍പ്പിച്ചിട്ടണ്ട്. അഭിഭാഷകനായ കുല്‍ഭൂഷണ്‍ ഭരദ്വാജിന്റെ (Kulbhushan Bhardwaj) നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ഭഗത് സിംഗ്, സുഖ്‌ദേവ്, ഝാന്‍സി റാണി, ഗോഡ്സെ എന്നിവരാണ് തങ്ങളുടെ ഹീറോകളെന്നും ഛത്തീസ്ഗഡ് സര്‍ക്കാര്‍ കാളീചരണ്‍ മഹാരാജിനെ അറസ്റ്റ് ചെയ്ത രീതിയെ ശക്തമായി തങ്ങള്‍ എതിര്‍ക്കുന്നുവെന്നും ഇവര്‍ പറഞ്ഞു. ഹിന്ദുക്കള്‍ക്കും പോലീസിനുമെതിരെ അസദുദ്ദീന്‍ ഒവൈസി നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പേരില്‍ ആരെയും അറസ്റ്റ് ചെയ്യാത്തത് ചൂണ്ടിക്കാട്ടി കാളീചരണ്‍ മഹാരാജിനെതിരായ നടപടി ഏകപക്ഷീയമാണെന്നും ഇവര്‍ വാദിക്കുന്നു. ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് മുഖേന രാഷ്ട്രപതിക്ക് നിവേദനം സമര്‍പ്പിക്കാനൊരുങ്ങുകയാണ് തങ്ങളെന്നും ഭരദ്വാജ് പറഞ്ഞു.

‘സ്വാതന്ത്ര്യ സമരത്തില്‍ മഹാത്മാഗാന്ധിയുടെ സംഭാവനകളെ ഞങ്ങള്‍ ചോദ്യം ചെയ്യുന്നില്ല. ഞങ്ങള്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. പക്ഷേ അദ്ദേഹത്തെ രാഷ്ട്രപിതാവായി അംഗീകരിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല’- ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു. കാളിചരണ്‍ ഭരദ്വാജിനെപ്പോലുള്ളവരാണ് രാജ്യത്തിന് ദിശാബോധം നല്‍കിയതെന്നും ഇവര്‍ പറയുന്നു. ഇത് എക്കാലവും ഒരു ഹിന്ദു രാഷ്ട്രമാണ്, ചിലരെ മതം മാറ്റാന്‍ നിര്‍ബന്ധിച്ചാല്‍ ഇത് ഹിന്ദു രാഷ്ട്രമല്ലാതാകുന്നില്ല. ഹിന്ദുരാഷ്ട്രം വേണമെന്ന് ആവശ്യപ്പെടുന്നതിനെ ആര്‍ക്കും തെറ്റ് പറയാനാകില്ലെന്നും അറസ്റ്റിലായ സന്യാസിയെ ഉടന്‍ മോചിപ്പിക്കണമെന്നും സംയുക്ത് ഹിന്ദു സംഘര്‍ഷ് സമിതി പ്രസിഡന്റ് മഹാവീര്‍ ഭരദ്വാജ് പറഞ്ഞു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button