Local NewsNews

മദ്യവുമായി പോയ വിദേശിയെ തടഞ്ഞ സംഭവത്തില്‍ ഗ്രേഡ് എസ്.ഐക്ക് സസ്‌പെന്‍ഷന്‍

ബില്ലില്ലാതെ മദ്യം കൊണ്ടുപോകാന്‍ പറ്റില്ലെന്ന് പൊലീസ് പറഞ്ഞപ്പോള്‍ വിദേശി മദ്യം റോഡില്‍ ഒഴിച്ചു കളയുകയും ചെയ്തു

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കോവളത്തുവച്ച് ബവ്‌കോ (BevCo Outlet) മദ്യവില്‍പന കേന്ദ്രത്തില്‍ നിന്ന് വാങ്ങിയ മദ്യം കൈവശം വച്ചതിന് വിദേശിയെ തടഞ്ഞ ഗ്രേഡ് എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തു. ഔട്ട്‌ലെറ്റില്‍ നിന്നും അനുവദനീയ അളവില്‍ വാങ്ങിയ മദ്യവുമായി യാത്ര ചെയ്ത ഡച്ച് പൗരന്‍ (Dutch Citizen in Kovalam) സ്റ്റീവനെ ബില്‍ ചോദിച്ചാണ് പോലീസ് തടഞ്ഞു നിര്‍ത്തിയത്.

സ്റ്റീവന്റെ ബാഗ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡ് എസ്.ഐ ഷാജി ബില്ല് ചോദിക്കുകയായിരുന്നു. എന്നാല്‍ കടയില്‍ നിന്ന് ബില്‍ വാങ്ങിയില്ലെന്ന് വിദേശി പറഞ്ഞു. തുടര്‍ന്ന് ബില്ലില്ലാതെ മദ്യം കൊണ്ടുപോകാന്‍ പറ്റില്ലെന്ന് പൊലീസ് പറഞ്ഞപ്പോള്‍ അദ്ദേഹം മദ്യം റോഡില്‍ ഒഴിച്ചു കളയുകയും ചെയ്തു.

വിദേശികളോട് ഇടപെടേണ്ട രീതി ഇതല്ലെന്നും, ടൂറിസം മേഖലയെ തകര്‍ക്കുന്ന ഇത്തരത്തിലുള്ള സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമെന്നും ഇതെല്ലാം സര്‍ക്കാരിനെതിരെയുള്ള അള്ള് വെപ്പാണെന്നും സംഭവത്തില്‍ ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രതികരിച്ചു. സംഭവവുമായി ബന്ധപെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.

രണ്ടു കുപ്പികളില്‍ നിന്ന് മദ്യം ഒഴിച്ചുകളഞ്ഞ ശേഷം പ്ലാസ്റ്റിക് കുപ്പി കളയാതെ വിദേശി ബാഗില്‍ തന്നെ സൂക്ഷിച്ചു. പരിസ്ഥിതിക്ക് ദോഷം വരുന്ന ഒന്നും താന്‍ ചെയ്യില്ലെന്നായിരുന്നു വിദേശ പൗരന്റെ മറുപടി. പിന്നീട് തിരികെ പോയി ബില്ലുമായി വന്നശേഷമാണു മൂന്നാമത്തെ കുപ്പി കൊണ്ടു പോകാന്‍ പൊലീസ് അനുവദിച്ചത്.

ഡിജിപി അനില്‍കാന്തിന്റെ (Anil Kanth) നിര്‍ദേശത്തിലാണ് നടപടി ഗ്രേഡ് എസ്.ഐക്കെതിരെ നടപടി എടുത്തത്. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്കു വീഴ്ച പറ്റിയിട്ടുണ്ടോയെന്നും പരിശോധിച്ചു വരുന്നു

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button