National NewsNews

ഇന്ത്യയില്‍ കോവിഡ് -19 മൂന്നാം തരംഗം ആരംഭിച്ചു

മഹാരാഷ്ട്ര ലോക്ഡൗണിന്റെ വക്കില്‍

ഇന്ത്യയില്‍ ഒമിക്രോണ്‍ (Omicron) ബാധിതരുടെ എണ്ണം 1,431 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതര്‍ ഉള്ളത് 454. വെള്ളിയാഴ്ച 8,067 പുതിയ കോവിഡ്-19 (Covid 19) കേസുകള്‍ കൂടി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ കോവിഡ് -19 മൂന്നാം തരംഗം (Third Wave Covid) ആരംഭിച്ചതായി ആരോഗ്യവിദഗ്ധര്‍ വിലയിരുത്തുന്നു. ലോക്ക്ഡൗണിന്റെ (Lock Down) വക്കിലാണ് സംസ്ഥാനം. ജനുവരി മൂന്നാം വാരത്തിലേക്ക് എത്തുമ്പോഴേക്കും രോഗികളുടെ എണ്ണം 2 ലക്ഷം കടക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.

കഴിഞ്ഞ പുതുവത്സരത്തിനു സമാനമായി ഈ പുതുവത്സരത്തിലും കോവിഡ് കേസുകളുടെ കണക്കുകളില്‍ മാറ്റമില്ലാതെ തുടരുകയാണ്. മൂന്നാം തരംഗം ഉണ്ടായാല്‍ രണ്ടാം തരംഗം പോലെ ഭയാനകമായിരിക്കുമോ, വീണ്ടും ഒരു കോവിഡ് വര്‍ഷംകൂടി നേരിടേണ്ടി വരുമോ എന്നിങ്ങനെയുള്ള ആശങ്കയിലാണ് ആരോഗ്യ പ്രവര്‍ത്തകരും ജനങ്ങളും. ഒ്മിക്രോണിന് വ്യാപന ശേഷി കൂടുതലാണെങ്കിലും മരണനിരക്ക് ഡെല്‍റ്റാ വൈറസിനേക്കാള്‍ കുറവാണ്. കോവിഡ് സുനാമിയാണ് ഇനി വരാന്‍ പോകുന്നതെന്നാണ് ലോകാരോഗ്യ സംഘടന തലവന്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

ഇന്ത്യയില്‍ 145 കോടിയോളം വാക്സിന്‍ വിതരണം ചെയ്തു. ബൂസ്റ്റര്‍ ഡോസുകളും ഇന്ത്യയില്‍ ആരംഭിച്ചു. 15-18 പ്രായമുള്ളവര്‍ക്ക് ജനുവരി 2 മുതല്‍ വാക്സിനുവേണ്ടി രജിസ്റ്റര്‍ ചെയ്യാം. കോവാക്സിന്‍ ആണ് കുട്ടികള്‍ക്ക് നല്‍കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button