National NewsNews

ദൈവത്തിന്റെ അനുഗ്രഹത്തോടെ പുതുവര്‍ഷം തുടങ്ങാനെത്തിയവര്‍ക്ക് ദാരുണാന്ത്യം

വൈഷ്‌ണോദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 12 തീര്‍ത്ഥാടകര്‍ മരിച്ചു

ജമ്മു കശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും (Stampede at Vaishno Devi Shrine) പെട്ട് 12 തീര്‍ത്ഥാടകര്‍ മരിച്ചു. പത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പുതുവത്സരം (New Year Tragedy) പ്രമാണിച്ച ഭക്തര്‍ കൂട്ടത്തോടെ എത്തിയതാണ് അപകടത്തിന് കാരണമായതെന്ന് അധികൃതര്‍ അറിയിച്ചു.

പരിക്കേറ്റ 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (എഡിജിപി) മുകേഷ് സിംഗ് (Mukesh Singh) സ്ഥിരീകരിച്ചു. ത്രികൂട പര്‍വതത്തിലെ ശ്രീകോവിലിനു പുറത്താണ് സംഭവം. ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ (Manoj Sinha) പറഞ്ഞു.

വൈഷ്‌ണോ ദേവിയുടെ അനുഗ്രഹത്തോടെ പുതുവര്‍ഷം ആരംഭിക്കാനെത്തിയവര്‍ക്കാണ് ദാരണാന്ത്യം. ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും പരിക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്നും പോലീസ് അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ വീതവും നല്‍കും. ദുരന്ത സാഹചര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരീക്ഷിക്കുന്നുണ്ടെന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു .

‘സംഭവത്തില്‍ അതിയായ വേദനയുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എന്റെ അനുശോചനം പരിക്കേറ്റവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു,’ ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ തന്റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റില്‍ പറഞ്ഞു. പ്രധാനമന്ത്രിയുമായി സംസാരിച്ചെന്നും സംഭവത്തെക്കുറിച്ച് അദ്ദേഹത്തെ ധരിപ്പിച്ചുവെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് ദേവാലയ ബോര്‍ഡ് വഹിക്കുമെന്നും മനോജ് സിന്‍ഹ വ്യക്തമാക്കി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button