Local NewsNews

ഭക്ഷണം കഴിക്കുന്നവരെയും തൊഴിലാളികളെയും കടയ്ക്കുള്ളില്‍ പൂട്ടിയിട്ട് പോലീസിന്റെ കര്‍ഫ്യൂ നടപ്പാക്കല്‍

പകലു മുഴുവന്‍ വിശ്രമിച്ചിട്ട് രാത്രിയാകുമ്പോള്‍ കൊറോണ ആളെ പിടിക്കാനിറങ്ങുകയല്ലേയെന്ന വിമര്‍ശനം തുടരുന്നു

പുതുവത്സരവും (New Year Celebration) ഒമിക്രോണ്‍ (Omicron) വ്യാപനവും കണക്കിലെടുത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച രാത്രി കര്‍ഫ്യൂ (Night Curfew) ഇന്നലെ മുതല്‍ ആരംഭിച്ചു. ശക്തമായ നടപടികള്‍ പ്രഖ്യാപിച്ച കര്‍ഫ്യൂവില്‍ പോലീസ് യാതൊരു മയവുമില്ലാതെ പെരുമാറുന്നുവെന്ന ആരോപണവും അതോടൊപ്പം ഉയരുകയാണ്.

രാത്രി 10 മുതല്‍ രാവിലെ 5 വരെയാണ് കര്‍ഫ്യൂ. രാത്രി 10 മണിക്ക് ശേഷം പുറത്തിറങ്ങരുത്, കടകള്‍ തുറക്കരുത്, കൂട്ടംകൂടരുത്, രാത്രികാല യാത്രകള്‍ പാടില്ല എന്നിവയെല്ലാമാണ് കര്‍ഫ്യൂ നിയമങ്ങള്‍. പുതുവത്സര ആഘോഷത്തില്‍ ജനങ്ങള്‍ ഒത്തുചേരുമ്പോളുണ്ടാകാനിടയുള്ള ഒമിക്രോണ്‍ വ്യാപനം തടയുന്നതിനായാണ് കര്‍ഫ്യൂ. എന്നാല്‍ കര്‍ഫ്യൂ ആരംഭിച്ച് ആദ്യ ദിനം തന്നെ പൊതുജനങ്ങളുടെ ദുരനുഭവങ്ങളും ആരംഭിച്ചിരിക്കുകയാണ്.

ഇന്നലെ കര്‍ഫ്യൂ കാരണം ദുരവസ്ഥ അനുഭവിക്കേണ്ടി വന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ വിപിന്‍ ദാസ് തോട്ടത്തിലിന്റെ അനുഭവമാണ് അതിനൊരു ഉദാഹരണം. കാഞ്ഞിരംകുളത്ത് രാത്രി ഇദ്ദേഹം ഭക്ഷണം കഴിക്കാന്‍ വേണ്ടി കയറിയ തട്ടുകട 10 മണി കഴിഞ്ഞ് 10 മിനിറ്റ് നേരം കൂടി തുറന്നുവെച്ചിരുന്നു. കഴിച്ചുകൊണ്ടിരുന്നവര്‍ക്ക് പുറത്തുപോകാന്‍ വേണ്ടിയായിരുന്നു അത്. എന്നാല്‍ ഭക്ഷണം കഴിക്കുന്നവരെയും അവിടുത്തെ തൊഴിലാളികളെയും കടയ്ക്കുള്ളില്‍ പൂട്ടിയിട്ട് കടയുടമയെ കൊണ്ട് പോയി. കടയുടമയെ പുറത്തിറക്കാന്‍ പോയ വിപിനെയും സുഹൃത്തിനെയും പോലീസ് സ്റ്റേഷനില്‍ പിടിച്ച് നിര്‍ത്തുകയും ചെയ്തു.

ഒമിക്രോണ്‍ വ്യാപനം തടയുന്നതിന് വേണ്ടിയാണ് കര്‍ഫ്യൂ എങ്കിലും പോലീസിന്റെ നിലപാട് പലരെയും ദോഷമായി ബാധിക്കുന്നുണ്ടെന്നാണ് വിപിന്റെ ഈ അനുഭവത്തില്‍ നിന്നും മനസ്സിലാകുന്നത്.

വിപിന്‍ ദാസ് തോട്ടത്തിലിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം …

‘കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനിലുണ്ട് ഇപ്പോള്‍. നാട്ടിലുള്ള തട്ടുകടക്കാരന്‍ പത്തു മണി കഴിഞ്ഞ് പത്തു മിനിറ്റ് നേരം കടതുറന്നു വച്ചിരുന്നെന്നു പറഞ്ഞ് പോലീസ് വന്ന് രണ്ടു പള്ളും പറഞ്ഞ് കടക്കാരനെ പിടിച്ചോണ്ടുപോയി. പെറോട്ടയടിച്ചോണ്ടിരുന്ന മൂന്ന് ബംഗാളികളും എയര്‍പോര്‍ട്ടില്‍ നിന്ന് വരുന്നവഴി ഫുഡ് കഴിക്കാന്‍ വണ്ടിനിര്‍ത്തിയ തമിഴ് കുടുംബവും പെറോട്ട തിന്നോണ്ടിരുന്ന ഞാനും കൂട്ടുകാരനും കടയ്ക്കുള്ളില്‍ ലോക്കായി. കൈയ്യും കഴുകി ബംഗാളികളെ പറഞ്ഞ് സമാധാനിപ്പിച്ച് കടക്കാരനെ ജാമ്യത്തിലിറക്കാന്‍ ഇപ്പോള്‍ പോലീസ് സ്റ്റേഷനില്‍ വന്നു പോസ്റ്റടിച്ചു നില്‍പ്പാണ്.

രാത്രികാല കര്‍ഫ്യൂ ആണ് പോലും. പകലു മുഴുവന്‍ വിശ്രമിച്ചിട്ട് രാത്രി പത്തുമണി മുതല്‍ വെളുപ്പിന് അഞ്ചുമണിവരെ കൊറോണയും വൈറസും ഇങ്ങനെ ഇറങ്ങി നടപ്പാണ്, വഴിയില്‍ കാണുന്നവരെ ചാക്കിട്ടുപിടിക്കാന്‍! അതിനിടയില്‍ വയര്‍ലെസ്സിലൂടെ മുകളില്‍ നിന്ന് നിര്‍ദേശം വരുന്നത് ശ്രദ്ധിച്ചു; വഴിയില്‍ ഏതുവണ്ടി കണ്ടാലും പിടിച്ച് പോലീസ് സ്റ്റേഷനില്‍ കൊണ്ടുവരാന്‍. അല്ല, നമുക്കൊക്കെ എപ്പോഴാണിനി നേരം വെളുക്കുക??’

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button