Arts

പണ്ട് കൊടുംവില്ലന്മാരിലൊരാള്‍, പിന്നീട് കുടുംബപ്രേക്ഷകര്‍ക്ക് പ്രിയങ്കരന്‍: ജി.കെ പിള്ള അന്തരിച്ചു

പ്രംനസീറുമായുള്ള സൗഹൃദം സിനിമയിലേക്കുള്ള വഴിതുറന്നു

സിനിമ-സീരിയല്‍ നടന്‍ ജി.കെ പിള്ള (G.K Pillai) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ച് ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അന്ത്യം (G.K Pillai Passes Away). ആറര പതാറ്റാണ്ടുകാലം മലയാള സിനിമാ-സീരിയലില്‍ നിറഞ്ഞുനിന്ന നടനാണ് ഇന്ന് രാവിലെ വിടവാങ്ങിയത്.

1924-ല്‍ തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍ ഗോവിന്ദ പിള്ളയുടെയും സരസ്വതിയമ്മയുടെയും മകനായാണ് ജനനം. ജി. കേശവപിള്ള എന്നതാണ് യഥാര്‍ത്ഥ പേര്. പതിഞ്ചാമത്തെ വയസ്സില്‍ പട്ടാളത്തില്‍ ചേര്‍ന്ന അദ്ദേഹം പന്ത്രണ്ട് വര്‍ഷം അവിടെ ജോലി ചെയ്തു. അതിനിടയ്ക്കാണ് പ്രേംനസീറിനെ (Premnaseer) പരിചയപ്പെടുന്നത്. ഈ സൗഹൃദമാണ് ജി.കെ പിള്ളയെ സിനിമയോട് അടുപ്പിച്ചത്.

1954ല്‍ പുറത്തിറങ്ങിയ സ്‌നേഹസീമ ആണ് ആദ്യത്തെ ചിത്രം. നായരുപിടിച്ച പുലിവാല്, ജ്ഞാനസുന്ദരി, സ്ഥാനാര്‍ത്ഥി സാറാമ്മ, തുമ്പോലാര്‍ച്ച, ലൈറ്റ് ഹൗസ്, കാര്യസ്ഥന്‍ തുടങ്ങീ ഒട്ടനവധി ചിത്രങ്ങളില്‍ അഭിനയിച്ചു. വില്ലന്‍ വേഷങ്ങളിലൂടെയാണ് ജി.കെ പിള്ള ശ്രദ്ധ നേടുന്നത്. എണ്‍പതുകളുടെ അവസാനം വരെ സിനിമകളില്‍ സജീവമായിരുന്നു. പിന്നീട് 2005ല്‍ ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അദ്ദേഹം തിരികെയെത്തിയത്. കടമറ്റത്തു കത്തനാര്‍ ആയിരുന്നു ആദ്യ സീരിയല്‍. സ്വകാര്യ ചാനല്‍ സംപ്രേഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന സീരിയലിലെ കഥാപാത്രം കുടുംബപ്രേക്ഷകര്‍ക്കിടയില്‍ അദ്ദേഹത്തെ പ്രിയങ്കരനാക്കി.

ജി കെ പിള്ളയുടെ ഭാര്യ ഉത്പലാക്ഷിയമ്മ വര്‍ഷങ്ങള്‍ക്കു മുന്‍പ് മരണപ്പെട്ടു. ആറ് മക്കളാണ് അവര്‍ക്കുള്ളത്. പ്രതാപചന്ദ്രന്‍, ശ്രീകല ആര്‍ നായര്‍, ശ്രീലേഖ മോഹന്‍, ശ്രീകുമാരി ബി പിള്ള, ചന്ദ്രമോഹന്‍, പ്രിയദര്‍ശന്‍.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button