Local NewsNews

സഹോദരിയെ ജീവനോടെ കത്തിക്കുകയായിരുന്നെന്ന് ജിത്തുവിന്റെ മൊഴി

സഹോദരിയോട് വീട്ടുകാര്‍ക്കുള്ള അധിക പരിഗണനയാണ് വഴക്കിനും കൊലപാതകത്തിനും കാരണമായതെന്നും ജിത്തു

വടക്കന്‍ പറവൂര്‍ കൊലക്കേസില്‍ (Paravoor Murder Case) മൂത്ത സഹോദരി വിസ്മയയെ (25) ജീവനോടെ തീ കൊളുത്തുകയായിരുന്നെന്ന് പ്രതി ജിത്തു (22 ). കുറ്റസമ്മതം നടത്തിയതായി പോലീസ് അറിയിച്ചു. സഹോദരിയോട് വീട്ടുകാര്‍ക്കുള്ള അധിക പരിഗണനയാണ് വഴക്കിനും കൊലപാതകത്തിനും കാരണമായതെന്നും ജിത്തു മൊഴി നല്‍കി.

കത്തികൊണ്ട് ദേഹത്തു മുറിവേല്പിച്ചതിനു ശേഷം ജീവനോടെ മണ്ണെണ്ണയൊഴിച്ചു തീകുളുത്തുകയായിരുന്നെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. തീയാളുന്നതിനിടയില്‍ തന്നെയും ചേര്‍ത്തുപിടിക്കാന്‍ വിസ്മയ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നെന്ന് ജിത്തു അറിയിച്ചു. അറസ്റ്റിലായ ജിത്തുവിനെ പോലീസ് പെരുവാരത്തെ വീട്ടിലെത്തിച്ച് തെളിവെടുത്തു. രക്തക്കറപുരണ്ട വസ്ത്രം പോലീസ് വീട്ടില്‍നിന്നും കണ്ടെടുത്തിട്ടുണ്ട്. ആക്രമണ സമയത്ത് ധരിച്ചിരുന്ന വസ്ത്രം വീട്ടില്‍ ഒളിപ്പിച്ചതിനു ശേഷമാണ് ജിത്തു നാടുവിട്ടത്.

പെരുവരം പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍(പ്രസാദം) ശിവാനന്ദന്റെയും ജിജിയുടെയും മക്കളാണ് ഇരുവരും. മാതാപിതാക്കള്‍ ആലുവയില്‍ ഡോക്ടറെ കാണാന്‍ പോയ സമയത്തായിരുന്നു കൊലപാതകം. ഏകദേശം വൈകിട്ട് 3 മണിയോടെയാണ് വിസ്മയ വീടിനുള്ളില്‍ കൊലചെയ്യപ്പെട്ടത്. മാനസിക പ്രശ്‌നങ്ങളുള്ള ജിത്തുവിന്റെ കൈകള്‍ ബന്ധിച്ച ശേഷമാണ് പതിവായി മാതാപിതാക്കള്‍ പുറത്തുപോകാറ്. എന്നാല്‍ സംഭവ ദിവസം ജിത്തു വിസ്മയെക്കൊണ്ട് നിര്‍ബന്ധിച്ച് കെട്ടഴിപ്പിക്കുകയായിരുന്നുവെന്നും ജിത്തുവിന്റെ പ്രണയം വിസ്മയ ഇടപെട്ടു തകര്‍ത്തു എന്നതായിരുന്നു തര്‍ക്കത്തിന്റെ തുടക്കമെന്നും മൊഴിയിലുണ്ട്. വൈദ്യ പരിശോധനകള്‍ക്കു (Medical Examination) ശേഷം വൈകിട്ടോടെ ജിത്തുവിനെ പറവൂര്‍ കോടതിയില്‍ ഹാജരാക്കി.

മണിക്കൂറുകളോളം നീണ്ട തെളിവെടുപ്പില്‍ ജിത്തു കൃത്യമായി മൊഴികള്‍ നല്‍കിയെന്ന് പോലീസ് അറിയിച്ചു. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ജിത്തുവിനെ കാക്കനാട്ടെ ‘തെരുവ് വെളിച്ചം’ (Theruvu Velicham) എന്ന അനാഥാലയത്തില്‍ നിന്നാണ് ഇന്നലെ പിടികൂടിയത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button