National NewsNews

രാഷ്ട്രപിതാവിനും ഇസ്ലാമിനുമെതിരായ പരാമര്‍ശങ്ങള്‍: ഹിന്ദുമത നേതാവ് അറസ്റ്റില്‍

മഹാത്മാ ഗാന്ധിയെ അപമാനിക്കുകയും (Insulting Mahatma Gandhi) അദ്ദേഹത്തിന്റെ ഘാതകനായ നാഥുറാം ഗോഡ്സെയെ (Praising Nathuram Godse) പുകഴ്ത്തുകയും ചെയ്ത ഹിന്ദു മതനേതാവ് കാളിചരണ്‍ മഹാരാജിനെ (Kalicharan Maharaj) മധ്യപ്രദേശിലെ ഖജുരാഹോയില്‍ നിന്ന് ഛത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിലെ റായ്പൂരില്‍ രണ്ട് ദിവസമായി നടന്ന ‘ധര്‍മ്മ സന്‍സദ്'(മതയോഗം)ന്റെ സമാപന ചടങ്ങില്‍ വച്ച് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള കാളിചരണ്‍ വിവാദ പ്രസംഗം നടത്തിയത്.

മുഖ്യ രക്ഷാധികാരി മഹന്ത് രാംസുന്ദര്‍ ദാസ് (Mahant Ramsundar Das) പരിപാടി നിരസിക്കുകയും സ്റ്റേജില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു, സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയപേരില്‍ ഇയാള്‍ക്കെതിരെ കേസെടുത്തു. കാളീചരണ്‍ അറസ്റ്റിലായതായി റായ്പൂര്‍ സീനിയര്‍ പോലീസ് ഓഫീസര്‍ പ്രശാന്ത് അഗര്‍വാള്‍ (Prasant Agarwal) സ്ഥിരീകരിച്ചിട്ടുണ്ട് .

കാളീചരണ്‍ ഖജുരാഹോയില്‍ ഒരു ഗസ്റ്റ് ഹൗസ് ബുക്ക് ചെയ്തെങ്കിലും അവിടെ എത്തിയില്ല. കേസെടുത്ത ദിവസം മുതല്‍ ഖജുരാഹോയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ഒരു വാടക വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. .

ഇയാളുടെയും അടുത്ത സഹായികളുടെയും ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു. ഇന്ന് രാവിലെ പത്ത് പേരടങ്ങിയ പോലീസ് സംഘം പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പൂരിലേക്ക് കൊണ്ടുപോവുകയും ചെയ്തു. വൈകുന്നേരത്തോടെ ഇയാളെ കോടതിയില്‍ ഹാജരാക്കും.

രാഷ്ട്രീയത്തിലൂടെ രാഷ്ട്രം പിടിച്ചടക്കുക എന്നതാണ് ഇസ്ലാമിന്റെ ലക്ഷ്യമെന്നാണ് കാളീചരണ്‍ മഹാരാജ് പറഞ്ഞത്. മഹാത്മാഗാന്ധിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്ന കാളീചരണിന്റെ വീഡിയോ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഹിന്ദുമതത്തെ ‘സംരക്ഷിക്കാന്‍’ ഒരു ‘ഉറപ്പുള്ള ഹിന്ദു നേതാവിനെ’ തിരഞ്ഞെടുക്കണമെന്നും കാളീചരണ്‍ മഹാരാജ് വിവാദ പ്രസംഗത്തില്‍ പറയുന്നു. പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മതപരമായ ചടങ്ങില്‍ പങ്കെടുത്ത മുന്‍ മേയറും കോണ്‍ഗ്രസ് നേതാവുമായ പ്രമോദ് ദുബെ (Pramod Dubei) കാളീചരനിനെതിരെ കൊടുത്ത പരാതിയിലാണ് മഹാരാജിനെ അറസ്റ്റ് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button