National NewsNews

ഒമിക്രോണ്‍ വ്യാപനം: മുംബൈയില്‍ നിരോധനാജ്ഞ

ജനുവരി ഏഴ് വരെ പുതുവത്സരാഘോഷങ്ങളും കൂട്ടംകൂടലും അനുവദിക്കില്ല

വര്‍ദ്ധിച്ചുവരുന്ന കോവിഡ് കേസുകള്‍ കണക്കിലെടുത്ത് ഡിസംബര്‍ 30 മുതല്‍ 2022 ജനുവരി 7 വരെ മുംബൈയില്‍ നിരോധനാജ്ഞ (Section 144 imposed) പ്രഖ്യാപിച്ചു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ (ANI) ആണ് ഇക്കാര്യം പുറത്തുവിട്ടത്.

പുതിയ കോവിഡ്-19 നിയന്ത്രണങ്ങള്‍ അനുസരിച്ച് ഡിസംബര്‍ 30 മുതല്‍ ജനുവരി 7 വരെ പുതുവത്സര ആഘോഷങ്ങള്‍ (News Year Celebrations), റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, ബാറുകള്‍, പബ്ബുകള്‍, റിസോര്‍ട്ടുകള്‍, ക്ലബ്ബുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കുന്നതല്ല. 2021 ഡിസംബര്‍ 30 മുതല്‍ പോലീസ് കമ്മീഷണറുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്നും 2022 ജനുവരി 7 വരെ പ്രാബല്യത്തില്‍ തുടരുമെന്നും ഉത്തരവില്‍ പറയുന്നു.

ഈ ഉത്തരവ് ലംഘിക്കുന്നവര്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ 1860, 188, എപിഡമിക് ഡിസീസ് ആക്ട് 1897, നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്റ്റ് എന്നിവ പ്രകാരം ശിക്ഷാര്‍ഹരായിരിക്കുമെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ചൈതന്യ എസ് (Chaitanya S) അറിയിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button