Local NewsNews

സി.പി.എം കൊല്ലം സമ്മേളനത്തില്‍ താരമായി അന്തരിച്ച നടന്‍ ശങ്കരാടി

ചിത്രം മാറിപ്പോയെന്ന് ട്രോളന്മാര്‍ ഇല്ലെന്ന് കൊട്ടാരക്കര ലോക്കല്‍ കമ്മിറ്റി

സി.പി.എം ജില്ലാ സമ്മേളനങ്ങള്‍ക്കിടെ (CPI(M) District Committee Meetings) ചര്‍ച്ചയാകുകയാണ് അന്തരിച്ച നടന്‍ ശങ്കരാടിയും (Sankaradi) അദ്ദേഹം അനശ്വരമാക്കിയ സന്ദേശം (Sandesham Movie) എന്ന സിനിമയിലെ കുമാരപിള്ളയും. കൊല്ലം ജില്ലാ സമ്മേളനത്തിന് (cpim kollam district committee meeting) വേദിയാകുന്ന കൊട്ടാരക്കരയില്‍ ശങ്കരാടിയുടെ ചിത്രമുളള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടതാണ് ഇപ്പോഴത്തെ ചര്‍ച്ച. ആ ഫ്‌ളക്‌സ് ബോര്‍ഡിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ നിമിഷനേരം കൊണ്ട് വൈറല്‍ ആകുകയും പാര്‍ട്ടിക്കെതിരെ ട്രോളുകള്‍ നിറയുകയും ചെയ്തു. സന്ദേശം എന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ (Political Satire) സിനിമയിലെ ശങ്കരാടിയുടെ കഥാപാത്രം നടത്തുന്ന താത്വികമായ അവലോകനങ്ങളാണ് ട്രോളുകളില്‍ നിറയുന്നത്.

സഖാക്കള്‍ക്ക് ചിത്രം മാറിപ്പോയെന്നും പോസ്റ്റര്‍ വ്യാജമാണെന്നുമൊക്കെയാണ് ട്രോളുകളില്‍ (Trolls) പറയുന്നത്. കുമാരപിള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ട്രോളുകയാണെന്നും അതുപോലും മനസ്സിലാക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കഴിയുന്നില്ലെന്നും വരെ ട്രോളുകള്‍ വന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളിയിലും കുണ്ടറയിലും ഇടതുസ്ഥാനാര്‍ത്ഥികള്‍ തോറ്റത് കൊല്ലം ജില്ലാ സമ്മേളനത്തില്‍ ചര്‍ച്ചയാകുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് ഈ ട്രോളുകള്‍.

എന്നാല്‍ ചിത്രം മാറിപ്പോയതല്ലെന്നും കുമാരപിളള പറയുന്നതുപോലെ താത്വികമായ അവലോകനങ്ങള്‍ കൂടിയാണ് പാര്‍ട്ടി സമ്മേളനങ്ങളെന്ന് ഓര്‍മ്മിപ്പിക്കാനായിരുന്നു ഉദ്ദേശമെന്നും ന്യായീകരണം ഉയരുന്നുണ്ട്. കൂടാതെ ശങ്കരാടി നല്ലൊരു കമ്മ്യൂണിസ്റ്റുകാരനായിരുന്നെന്ന് പുതുതലമുറയെ ഓര്‍മ്മിപ്പാക്കാനും ഇതുകൊണ്ട് ഉദ്ദേശിച്ചുവെന്നും ലോക്കല്‍ കമ്മിറ്റി വിശദീകരിക്കുന്നു. കൊട്ടാരക്കര ചന്തമുക്കിലെ വൈദ്യുതി തൂണില്‍ ലോക്കല്‍ കമ്മിറ്റി തന്നെയാണ് ഈ ഫ്‌ളക്‌സ് സ്ഥാപിച്ചതെന്നും അവര്‍ വിശദീകരിച്ചു.

അതേസമയം ട്രോളുകള്‍ വ്യാപകമായപ്പോള്‍ ഈ ഫ്‌ളക്‌സ് ബോര്‍ഡ് അപ്രത്യക്ഷമായി. സമീപമുള്ള ഒരു ചായക്കടയുടെ സൈഡില്‍ ഇത് മാറ്റി വെച്ച നിലയിലാണിപ്പോള്‍. സ്ഥലം മാറ്റിവയ്ക്കുകയാണ് ഫ്‌ളക്‌സ് പഴയ സ്ഥലത്തുനിന്നും നീക്കം ചെയ്തതുകൊണ്ട് ഉദ്ദേശിച്ചതെന്ന് എല്‍.സി സെക്രട്ടറി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button