Local NewsNews

കേരളത്തിലെ കര്‍ഫ്യൂ തീര്‍ത്ഥാടകരെ ബാധിക്കില്ല; പുതുവത്സരത്തില്‍ പാതിരാ കുര്‍ബാന പാടില്ല

ജനുവരി 2ന് ശേഷം നിയന്ത്രണങ്ങള്‍ തുടരണോ എന്നത് വരും ദിവസങ്ങളിലെ കണക്കനുസരിച്ച് തീരുമാനിക്കും

ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച രാത്രികാല കര്‍ഫ്യൂ (Night Curfew) ആരാധനാലയങ്ങള്‍ക്കും ബാധകമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. രാത്രി 10 മുതല്‍ രാവിലെ 5 വരെയാണ് കര്‍ഫ്യൂ. ഇതോടെ ക്രിസ്ത്യന്‍ പള്ളികളില്‍ പുതുവത്സരത്തലേന്ന് രാത്രി നടത്തുന്ന പാതിരാ കുര്‍ബാന (New Year Eve Midnight mass) വിശ്വാസികള്‍ക്ക് നഷ്ടമാകും. ശബരിമല, ശിവഗിരി എന്നിവിടങ്ങളിലെ തീര്‍ത്ഥാടകര്‍ക്ക് കര്‍ഫ്യൂ ബാധകല്ലെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പത്തനംതിട്ട, തിരുവനന്തപുരം ജില്ലാ കലക്ടര്‍മാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഈ നടപടി.

യാത്രകള്‍ പരമാവതി ഒഴിവാക്കാനും അത്യാവശ്യമായി പുറത്തിറങ്ങേണ്ടി വരുന്നവര്‍ നിര്‍ബന്ധമായും എഴുതിത്തയ്യാറാക്കിയ സത്യവാങ്മൂലം കൈവശം സൂക്ഷിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ ഹോട്ടലുകളിലും മറ്റും നടത്താന്‍ തീരുമാനിച്ച പുതുവത്സര പാര്‍ട്ടികളും ഒത്തുചേരലുകളും 10 മണിക്ക് തന്നെ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഹോട്ടലുകളില്‍ താമസിക്കുന്നവരുടെ എണ്ണം 50 ശതമാനമാക്കി കുറക്കാനും തീരുമാനിച്ചു.

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് പരിശോധന ശക്തമാക്കി. ഷോപ്പിംഗ് മാളുകള്‍, ഓഡിറ്റോറിയങ്ങള്‍, സിനിമ തീയേറ്ററുകള്‍, മാര്‍ക്കറ്റുകള്‍, ബീച്ചുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആളുകളെ നിയന്ത്രിക്കാനുമാണ് തീരുമാനം. ഓമിക്രോണ്‍(Omicron) എത്രത്തോളം അപകടകാരിയാണെന്ന് ഇപ്പോഴും സര്‍ക്കാരിന് ആശങ്കയുണ്ട്. ജനുവരി 2ന് ശേഷം നിയന്ത്രണങ്ങള്‍ തുടരണോ എന്നത് വരും ദിവസങ്ങളിലെ കണക്കനുസരിച്ച് തീരുമാനിക്കും. ആവശ്യമെങ്കില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്താനും ആലോചനയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button