National NewsNews

ജയിച്ചാല്‍ 75 രൂപയ്ക്ക് മദ്യമെന്ന് ബി.ജെ.പി അധ്യക്ഷന്‍

വരുമാനം മെച്ചപ്പെട്ടാല്‍ വില പിന്നെയും കുറച്ച് അമ്പത് ആക്കും

ആന്ധ്രാപ്രദേശില്‍ ബി ജെ പി അധികാരത്തിലെത്തിയാല്‍ 75 രൂപയ്ക്ക് മദ്യം നല്‍കുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ (Andhra Pradesh BJP President) സോമു വീര്‍രാജു (Somu Veerraju) പ്രഖ്യാപിച്ചു. വരുമാനം വര്‍ധിച്ചാല്‍ മദ്യത്തിന്റെ വില (Liquor Price) 50 രൂപയായി കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ബിജെപിയെ വോട്ട് ചെയ്ത് വിജയിപ്പിച്ചാല്‍ നിങ്ങള്‍ക്ക് 75 രൂപയ്ക്ക് മദ്യം വില്‍ക്കും. വരുമാനം മെച്ചപ്പെട്ടാല്‍ 50 രൂപയ്ക്ക് മദ്യം നല്‍കാനും സാധിക്കും’- ചൊവ്വാഴ്ച വിജയവാഡയില്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചുകൊണ്ട് വീര്‍രാജു അറിയിച്ചു. നിലവാരമില്ലാത്ത മദ്യം സംസ്ഥാനത്ത് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നത് ഭരണകക്ഷി നേതാക്കളുടെ സഹായത്തോടെയാണെന്നും അദ്ദേഹം ആരോപിച്ചു.

ജനങ്ങളുടെ മദ്യ ഉപയോഗം നിയന്ത്രിക്കുന്നതിനായി ലോക്ഡൗണ്‍ അവസാനിച്ചതിന് തൊട്ടുപിന്നാലെ ആന്ധ്രാപ്രദേശ് മദ്യത്തിന്റെ വില 75 ശതമാനം വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ അടുത്തിടെ സര്‍ക്കാര്‍ മദ്യത്തിന്റെ അധിക തീരുവ കുറയ്ക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ വിവിധ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യങ്ങളുടെ (Indian Made Foreign Liquor)  വില 15-20 ശതമാനം കുറഞ്ഞു.

സംസ്ഥാനത്തെ മദ്യവില്‍പ്പനയുടെ കൃത്യമായ കണക്കുകളും വീര്‍രാജു അവതരിപ്പിച്ചു. ആന്ധ്രയില്‍ ഒരാള്‍ ശരാശരി 12,000 രൂപ വീതം മാസം മദ്യത്തിന് ചെലവഴിക്കുന്നുണ്ട്. ഈ പണം കൊണ്ടാണ് പല പേരുകളിലുള്ള പദ്ധതികളും മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി നടപ്പാക്കുന്നത് വീര്‍രാജു പറയുന്നു. മുന്‍ കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കര്‍, പുരന്ദരേശ്വരി എന്നിവരും യോഗത്തിലുണ്ടായിരുന്നു.

യോഗത്തില്‍ ഭരണകക്ഷിയായ വൈ.എസ്.ആര്‍.സി.പിയെയും (YSRCP) പ്രതിപക്ഷമായ തെലുങ്കുദേശം പാര്‍ട്ടി (Telugu Desam Party) (TDP)യെയും ലക്ഷ്യമിട്ട് ‘കുടുംബ ഭരണമാണ്’ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഉള്ളതെന്നും ബിജെപിക്ക് വോട്ടുചെയ്യാനും വോട്ടര്‍മാരോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button