Arts

“മിന്നലടിച്ചിട്ട് മരിച്ചില്ലങ്കിലോ?” ചോദ്യമുന്നയിച്ചത് ഐശ്വര്യ ലക്ഷ്മി

ഒ.ടി.ടി റിലീസായി വിവിധ ഭാഷകളിലിറങ്ങിയ മിന്നല്‍ മുരളി (Minnal Murali) സിനിമാ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ബേസില്‍ ജോസഫ് (Basil Joseph) സംവിധാനം ചെയ്ത മൂന്നാമത്തെ സിനിമ മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ സിനിമയെന്ന (Super Hero Movie) നിലയില്‍ ആഘോഷിക്കപ്പെടുമ്പോള്‍ ചിത്രത്തെ വിമര്‍ശിക്കുന്നവരും കുറവല്ല. ബേസില്‍-ടൊവിനോ തോമസ് (Tovino Thomas) കൂട്ടുകെട്ടിലെ രണ്ടാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. ഇപ്പോള്‍ ഈ ചിത്രത്തില്‍ ക്യാമറയ്ക്ക് മുന്നില്‍ വരാതെ സാന്നിധ്യമായ ഒരാളെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നത്.

മായാനദി എന്ന ചിത്രത്തിലൂടെ തന്നെ ടൊവീനോയ്‌ക്കൊപ്പം പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി (Aiswarya Lakshmi). ഇരുവരും ഒന്നിച്ചഭിനയിച്ച കാണാക്കാണെയും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. തൊട്ടുപിന്നാലെ റിലീസായ മിന്നല്‍ മുരളിയില്‍ ഐശ്വര്യ അഭിനയിക്കുന്നില്ലെങ്കിലും അവരുടെ സാന്നിധ്യം ഇതിലുണ്ടായിരുന്നുവെന്ന് ചിത്രത്തിന്റെ ക്രെഡിറ്റില്‍ വ്യക്തമായിരുന്നു. ഡബ്ബിംഗ് വിഭാഗത്തിലാണ് (Dubbing Artist) ഐശ്വര്യ മിന്നല്‍ മുരളിയുടെ ഭാഗമായത്. എന്നാല്‍ ആര്‍ക്കാണ് ഐശ്വര്യ ശബ്ദം കൊടുത്തതെന്ന് വ്യക്തമായിരുന്നില്ല. ചിത്രത്തില്‍ ക്ലാസ് മുറിയില്‍ സംശയം ചോദിക്കുന്ന പെണ്‍കുട്ടിയ്ക്കാണ് ഐശ്വര്യ ശബ്ദം നല്‍കിയതെന്ന് ഇപ്പോള്‍ ബേസില്‍ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ബേസിലിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ അതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ക്ലാസില്‍ ടീച്ചര്‍ ഇടിമിന്നലിനെക്കുറിച്ച് പഠിപ്പിക്കുമ്പോള്‍ ‘ടീച്ചറേ അപ്പോള്‍ മിന്നലടിച്ചിട്ട് മരിച്ചില്ലങ്കിലോ’ എന്നാണ് കുട്ടിയുടെ സംശയം. ഈ രംഗത്ത് ഐശ്വര്യ സ്റ്റുഡിയോയില്‍ ശബ്ദം കൊടുക്കുന്നതും അതിന് ശേഷം തമാശ കാണിച്ച് ചിരിക്കുന്നതുമാണ് ബേസിലിന്റെ വീഡിയോയിലുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button