National NewsNews

കാശ്മീരില്‍ ഏറ്റുമുട്ടല്‍: പാകിസ്ഥാനികള്‍ ഉള്‍പ്പെടെ ആറ് ഭീകരര്‍ കൊല്ലപ്പെട്ടു

തങ്ങളുടെ വലിയ വിജയമെന്ന് രാവിലെ കാശ്മീര്‍ പോലീസിന്റെ ട്വീറ്റ്‌

ജമ്മു കശ്മീരിലെ വിവിധ ഏറ്റുമുട്ടലുകളില്‍ (Encounter) രണ്ട് പാക്കിസ്ഥാന്‍ പൗരന്മാര്‍ ഉള്‍പ്പെടെ ആറ് ഭീകരര്‍ വെടിയേറ്റ് മരിച്ചു. ഭീകരര്‍ ജയ്ഷ് ഇ മുഹമ്മദുമായി (Jaish-e-Mohammad) ബന്ധമുള്ളവരാണെന്നും സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നുണ്ടെന്നും കശ്മീരിലെ പോലീസ് മേധാവി വിജയ് കുമാര്‍ പറഞ്ഞു.

ജമ്മു കശ്മീരിലെ അനന്ത്‌നാഗ്, കുല്‍ഗാം ജില്ലകളില്‍ ഭീകരര്‍ക്കായി നടത്തിയ തെരച്ചിലുകളാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. കുല്‍ഗാം ജില്ലയിലെ മിര്‍ഹാമയിലും അനന്ത്നാഗിലെ നൗഗാമിലും സുരക്ഷാ സേന ഭീകരവിരുദ്ധ ഓപ്പറേഷന്‍ (Anti-Terrorist Operation) ആരംഭിച്ചതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ട് ഏറ്റുമുട്ടലുകളുണ്ടായത്. ഇന്ന് രാവിലത്തെ പാകിസ്ഥാന്‍ പോലീസിന്റെ ട്വീറ്റിലാണ് ഏറ്റുമുട്ടലിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്.

‘നിരോധിത ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദിലെ ആറ് ഭീകരര്‍ രണ്ട് ഏറ്റുമുട്ടലുകളിലായി കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ഭീകരരില്‍ രണ്ട് പാകിസ്ഥാനികളും രണ്ട് പ്രാദേശിക തീവ്രവാദികളുമാണ്. മറ്റ് രണ്ട് ഭീകരരെ തിരിച്ചറിഞ്ഞുവരികയാണ്. ഇത് ഞങ്ങളെ സംബന്ധിച്ച് ഒരു വലിയ വിജയമാണ്’ കശ്മീര്‍ സോണ്‍ പോലീസിന്റെ ട്വീറ്റില്‍ പറയുന്നു.

നൗഗാം അനന്ത്നാഗില്‍ വെച്ചാണ് ആദ്യ ഏറ്റുമുട്ടല്‍ നടന്നത്. വെടിവെപ്പില്‍ ഒരു പോലീസുകാരന് പരിക്കേറ്റതായി പോലീസ് അറിയിച്ചു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പാക് ഭീകരന്‍ ഉള്‍പ്പെടെ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.

അനന്ത്‌നാഗ് ഏറ്റുമുട്ടലിന് പിന്നാലെയാണ് മിര്‍ഹാമയിലും സുരക്ഷാ സേന തിരച്ചില്‍ നടത്തിയത്. അതില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഇവിടെ ഒരു ഭീകരന്‍ കൂടി ഒളിവിലുണ്ടെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button