Local NewsNews

വീടിനുള്ളില്‍ അതിക്രമിച്ച് കയറിയ യുവാവിനെ ഗൃഹനാഥന്‍ കുത്തിക്കൊന്നു

കള്ളനെന്ന് കരുതിയാണ് കുത്തിയതെന്ന് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ ഗൃഹനാഥന്‍

മകളെ കാണാനെത്തിയ 19കാരനെ പിതാവ് കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ടയില്‍ (Pettah, Thiruvananthapuram) ഇന്ന് പുലര്‍ച്ചെ 4 മണിക്കാണ് സംഭവം. ആനയറ സ്വദേശി അനീഷ് ജോര്‍ജാണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്ക് 19 വയസ്സായിരുന്നു. പ്രതി ലാലു പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. വീട്ടില്‍ അതിക്രമിച്ചു കയറിയ കള്ളന്‍ ആണെന്ന് കരുതിയാണ് ലാലു ആക്രമിച്ചതന്നും, അതിനിടയില്‍ കുത്തേല്‍ക്കുകയായിരുന്നുവെന്നുമാണ് പോലീസിനോട് ആദ്യഘട്ടത്തില്‍ പറഞ്ഞത്.

പുലര്‍ച്ചെ മൂന്ന് മണിയോടെ വീടിനുള്ളില്‍ നിന്ന് ശബ്ദം കേട്ടാണ് ലാലു ഉണര്‍ന്നത്. അനീഷിനെ കണ്ടതോടെ കള്ളനെന്ന് കരുതി കത്തികൊണ്ട് കുത്തുകയായിരുന്നു. ഇതിനുശേഷം പൊലീസ് സ്റ്റേഷനിലെത്തി വീട്ടില്‍ ഒരു യുവാവ് കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ആശുപത്രിയില്‍ എത്തിക്കണമെന്നും പറയുകയായിരുന്നു.

പൊലീസ് യുവാവിനെ മെഡിക്കല്‍ കോളേജിലേക്കെത്തിച്ചെങ്കിലും അപ്പോഴേക്കും അനീഷ് മരിച്ചിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് (Trivandrum Medical College) ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കും ചോദ്യം ചെയ്യലുകള്‍ക്കും ശേഷമേ കൂടുതല്‍ വിശദീകരണം നല്‍കാനാവൂ എന്നാണ് പേട്ട പോലീസ് (Pettah Police Station) മാധ്യമങ്ങളോട് പറഞ്ഞത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button