Local NewsNews

സഹോദരിയുടെ വിവാഹത്തിന് വായ്പ്പ ലഭിക്കാതെ ആത്മഹത്യ ചെയ്ത വിപിന്റെ സഹോദരി വിവാഹിതയായി

പ്രതിസന്ധികളുണ്ടെങ്കിലും നല്ലരീതിയില്‍ സഹോദരിയുടെ വിവാഹം നടത്തണമെന്ന് വിപിന്‍ ആഗ്രഹിച്ചിരുന്നു

ധനകാര്യ സ്ഥാപനം വായ്പ നിഷേധിച്ചതിനാല്‍ (Loan Rejection) സഹോദരിയുടെ വിവാഹം മുടങ്ങുമെന്ന് ഭയന്ന് ആത്മഹത്യ ചെയ്ത വിപിന്റെ (Vipin Suicide) സഹോദരി വിദ്യ വിവാഹിതയായി (Vidya Marriage). ഇന്ന് രാവിലെ പാറമേക്കാവ് ക്ഷേത്രത്തില്‍ (Paramekkavu Temple) വച്ചായിരുന്നു വിദ്യയുടെയും നേരത്തെ നിശ്ചയിച്ച നിധിന്റെയും വിവാഹം.

ഡിസംബര്‍ ആറിനാണ് വിപിന്‍ ജീവനൊടുക്കിയത്. ഡിസംബര്‍ 12നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. പ്രതിസന്ധികളുണ്ടെങ്കിലും നല്ലരീതിയില്‍ സഹോദരിയുടെ വിവാഹം നടത്തണമെന്ന് വിപിന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച ബാങ്ക് ലോണ്‍ ലഭിക്കാതായതോടെ വിപിന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. സ്ത്രീധനം വേണ്ടെന്ന് നിധിന്‍ വിപിനെ അറിയിച്ചിരുന്നു. എന്നാല്‍ ബാങ്കില്‍ ലോണ്‍ ശരിയായിട്ടുണ്ടെന്ന് വിപിന്‍ പറഞ്ഞു. ബാങ്ക് ലോണ്‍ ശരിയാകുമെന്ന വിശ്വാസത്തില്‍ എല്ലാ വിവാഹ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. വിവാഹത്തിനുള്ള സ്വര്‍ണ്ണമെടുക്കാന്‍ സഹോദരിയെയും അമ്മയെയും ജ്വല്ലറിയിലേക്ക് അയച്ച വിപിന്‍ ബാങ്കില്‍ നിന്നും വായ്പ്പ തുക പിന്‍വലിക്കാന്‍ എത്തിയെങ്കിലും ലോണ്‍ ശരിയായില്ലെന്ന മറുപടിയാണ് ലഭിച്ചത്. അതോടെ വീട്ടില്‍ തിരിച്ചെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

ഏറെ നേരം വിപിനെയും കാത്ത് ജ്വല്ലറിയിലിരുന്ന അമ്മയും സഹോദരിയും തിരികെ വീട്ടിലെത്തിയപ്പോഴാണ് ആത്മഹത്യ ചെയ്ത നിലയില്‍ ഇയാളെ കണ്ടെത്തിയത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button