National NewsNews

ഇരുചക്ര വാഹനങ്ങളുടെ പെട്രോള്‍ വില 25 രൂപ കുറച്ച് ഝാര്‍ഖണ്ഡ് സര്‍ക്കാര്‍

പുതിയ നിരക്ക് 2022 ജനുവരി 26 മുതല്‍

മോട്ടോര്‍ സൈക്കിളുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും പെട്രോള്‍ വില (Petrol Price) ലിറ്ററിന് 25 രൂപ കുറയ്ക്കുന്നതായി പ്രഖ്യാപിച്ച് ഝാര്‍ഖണ്ഡ്. മുഖ്യമന്ത്രി ഹേമന്ത് സോറനാണ് (Hemant Soran) ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചത്. 2022 ജനുവരി 26 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.

പെട്രോള്‍, ഡീസല്‍ വില തുടര്‍ച്ചയായി വര്‍ധിക്കുകയാണ് (Petrol Price Hike). ഇതുമൂലം പാവപ്പെട്ടവരും ഇടത്തരക്കാരുമാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. അതിനാല്‍ സംസ്ഥാനതലത്തില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് പെട്രോള്‍ വില ലിറ്ററിന് 25 രൂപ കുറയ്ക്കും.’ മുഖ്യമന്ത്രി തന്റെ ട്വീറ്റിലൂടെ പ്രഖ്യാപിച്ചു.

അതേസമയം ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലെ ഇന്ധനവില ഇന്ന് മാറ്റമില്ലാതെ തുടര്‍ന്നു. ന്യൂഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 95.41 രൂപയും ഡീസല്‍ ലിറ്ററിന് 86.67 രൂപയുമാണ്. അടുത്തിടെ, ഡല്‍ഹി സര്‍ക്കാര്‍ പെട്രോളിന്റെ വാറ്റ് ഡിസംബര്‍ 1 അര്‍ദ്ധരാത്രി മുതല്‍ 30 ല്‍ നിന്ന് 19.4 ശതമാനമായി കുറച്ചിരുന്നു. ഏകദേശം 8 രൂപയുടെ കുറവാണ് ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിച്ചത്.

മുംബൈയില്‍, നവംബര്‍ 4ലെ വിപണിയിടിവ് പെട്രോള്‍ വില ലിറ്ററിന് 109.98 രൂപയായി ഉയര്‍ത്തി. അത് മാറ്റമില്ലാതെ തുടരുകയാണ്. ഡീസല്‍ വില ലിറ്ററിന് 94.14 രൂപയാണ്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button