National NewsNews

രാജ്യത്ത് ഒറ്റദിവസം കൊണ്ട് വര്‍ധിച്ചത് 44 ശതമാനം കോവിഡ് കേസുകള്‍

ഡല്‍ഹിയില്‍ 238 ഒമിക്രോണ്‍ കേസുകളും മഹാരാഷ്ട്രയില്‍ 167 കേസുകളും

ഇന്ത്യയില്‍ അതിവേഗം വ്യാപിക്കുന്ന കൊറോണ (Covid-19) വകഭേദമായ ഒമിക്രോണ്‍ (Omicron) ബാധിച്ചവരുടെ ആകെ എണ്ണം 781 ആയി. നവംബറില്‍ ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ ഒമിക്രോണ്‍ ഇപ്പോള്‍ രാജ്യത്തെ 21 സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. ഡല്‍ഹിയില്‍ 238 കേസുകളും മഹാരാഷ്ട്രയില്‍ 167 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യവ്യാപകമായി മറ്റൊരു അടച്ചുപൂട്ടലിലേക്ക് പോകേണ്ടിവരുമോയെന്ന ഭീതി ഉയര്‍ന്നിരിക്കുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 9,195 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലത്തെ 6,358 കേസുകളേക്കാള്‍ 44% കൂടിയത്. രാജ്യത്തുടനീളം വാക്‌സിനേഷന്‍ (Covid Vaccination) യജ്ഞം പുരോഗമിക്കുന്നുണ്ട്. ഇതുവരെ 143 കോടിയിലധികം പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. രോഗ മുക്തരായവരുടെ നിരക്ക് 98.40% ആണ്. 2020 മാര്‍ച്ചിന് ശേഷം രോഗമുക്തി നേടിയവരുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,347 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,42,51,292.

മൊത്തം കേസുകളില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് സജീവ കേസുകളെന്നത് ആശ്വാസമാണ്. ഇപ്പോള്‍ 0.22% ആണ്. 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന കണക്കാണിത്. ഇപ്പോള്‍ സജീവമായ കേസുകളുടെ എണ്ണം 77,002 ആണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.68% ആണ്. പ്രതിദിന പോസീറ്റിവിറ്റി നിരക്കും കഴിഞ്ഞ 45 ദിവസമായി ഒരു ശതമാനത്തില്‍ താഴെയാണ്(0.79%). കഴിഞ്ഞ 86 ദിവസമായി രണ്ട് ശതമാനത്തില്‍ താഴെയാണ് പോസിറ്റിവിറ്റി നിരക്ക്.

കഴിഞ്ഞയാഴ്ച ലോകവ്യാപകമായി കോവിഡ്-19 കേസുകളുടെ എണ്ണം 11% വര്‍ധിച്ചിരുന്നു. ഒമിക്രോണ്‍ വൈറസ് ഉയര്‍ത്തുന്ന അപകടസാധ്യത വളരെ ഉയര്‍ന്നതാന്നെന്ന് ലോകാരോഗ്യ സംഘടന (World Health Organization) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡെല്‍റ്റ വകഭേദത്തെ നിയന്ത്രിച്ച രാജ്യങ്ങള്‍ ഉള്‍പ്പടെ എല്ലാ രാജ്യങ്ങളും ഒമിക്രോണ്‍ നിയന്ത്രിക്കുന്നതില്‍ പിന്നിലാന്നെന്നും ലോകാരോഗ്യ സംഘടന കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ അണുബാധ സ്ഥിതീകരിച്ചിട്ടുള്ള ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള ആദ്യകാല വിവരങ്ങള്‍ അനുസരിച്ച് കോവിഡിനെ അപേക്ഷിച്ച് ഒമിക്രോണിന് ആശുപത്രിയില്‍ പ്രവേശിക്കാനുള്ള സാധ്യത കുറവാണ്. എന്നാലും, ഓക്‌സിജന്റെ ഉപയോഗം, മെക്കാനിക്കല്‍ വെന്റിലേഷന്‍, മരണം എന്നിവ ഉള്‍പ്പെടെയുള്ള ആരോഗ്യ സൂചികളുകളുടെ അടിസ്ഥാനത്തില്‍ ഒമിക്രോണിന്റെ തീവ്രത മനസ്സിലാക്കാന്‍ കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button