National NewsNews

ഡല്‍ഹിയില്‍ ഭാഗീക ലോക്ഡൗണ്‍: വിദ്യാഭ്യാസ സ്ഥാപനങ്ങളും തിയറ്ററുകളും ജിമ്മുകളും അടച്ചിടും

ഡിസംബര്‍ 27 മുതല്‍ ഡല്‍ഹിയില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

രാജ്യതലസ്ഥാനത്ത് ഒമിക്രോണ്‍ (Omicron) കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സ്‌കൂളുകളും കോളേജുകളും സിനിമ തിയറ്ററുകളും ജിമ്മുകളും അടച്ചിടാന്‍ (Partial Lock Down) ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു. ശൈത്യകാല അവധിയുടെ ഭാഗമായി അഞ്ചാം ക്ലാസ് വരെയുള്ള സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ജനുവരി 15 വരെ അവധിയാണ്.

2022 ജനുവരി 1 മുതല്‍ 15 വരെ പ്രീ-പ്രൈമറി, പ്രൈമറി ക്ലാസുകള്‍ക്കുള്ള ശൈത്യകാല അവധി (Winter Holiday) ആചരിക്കുമെന്ന് ഡിസംബര്‍ 27ന് ഡല്‍ഹി സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ അറിയിച്ചിരുന്നു. വര്‍ക്ക് ഷീറ്റുകള്‍ മുഖേനയുള്ള ഓണ്‍ലൈന്‍/ഓഫ്ലൈന്‍ അധ്യാപന പഠന പ്രവര്‍ത്തനങ്ങളും ഈ കാലയളവില്‍ നടത്തരുതെന്ന് സര്‍ക്കുലറില്‍ സൂചിപ്പിക്കുന്നുണ്ട്. 6 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ദേശീയ തലസ്ഥാനത്തെ സ്‌കൂളുകള്‍ ഡിസംബര്‍ 20 മുതല്‍ ഓഫ്ലൈന്‍ ക്ലാസുകള്‍ പുനരാരംഭിച്ചിരുന്നു

കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ടോടു (Yellow Alert) കൂടിയ പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ (Arvind Kejriwal) മുന്നറിയിപ്പ് നല്‍കിയിരുന്നു. കോവിഡിനെതിരെ പോരാടാന്‍ മുന്‍പത്തേക്കാള്‍ 10 മടങ്ങ് തയ്യാറാണെന്നായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്. കോവിഡ് രോഗികളുടെ എണ്ണം കൂടിയിട്ടും ഓക്‌സിജന്‍, വെന്റിലേറ്റര്‍ എന്നിവയുടെ ഉപയോഗത്തില്‍ വര്‍ധനവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡിസംബര്‍ 27 മുതല്‍ ഡല്‍ഹിയില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അവശ്യസേവന വാഹനങ്ങള്‍ഒഴികെയുള്ളവയ്ക്ക് രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെ നിരോധനമുണ്ട്. പുതുവത്സര ആഘോഷങ്ങള്‍ക്കും കര്‍ശനമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button